അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജോ ബൈഡന്
വാഷിങ്ടണ്‍: 2020ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനൊരുങ്ങി മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അദ്ദേഹംതന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിശ്വസ്തനായ ബൈഡന്, ഒബാമ പ്രസിഡന്റായിരിക്കെ എട്ടു വര്‍ഷം അമേരിക്കയുടെ വൈസ് പ്രസിഡന്റായിട്ടുണ്ട്. കൂടാതെ 36 വര്‍ഷം യു.എസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. തെരഞ്ഞെടുപ്പിനൊരുങ്ങുന്നതായി വ്യക്തമാക്കി പോസ്റ്റ് ചെയ്ത വിഡിയോയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തെ ബൈഡന് ശക്തമായി വിമര്‍ശിച്ചു. അമേരിക്കയുടെ ജനാധിപത്യവും പൈതൃകവും അപകടത്തിലാണെന്നും രാജ്യത്തിന്റെ സവിശേഷത പ്രസിഡന്റ് കളഞ്ഞുകുളിച്ചെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."