കിരീടപ്പോരില്‍ നെഞ്ചിടിപ്പോടെ സിറ്റിയും ലിവര്‍പൂളും
ലണ്ട@ന്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി യുനൈറ്റഡിനെ പരാജയപ്പെടുത്തിയതോടെ സിറ്റി വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി.
രണ്ടാമതുള്ള ലിവര്‍പൂളുമായി ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമേ സിറ്റിക്കുള്ളൂ. അതേസമയം, ആദ്യ നാലിലെത്താനുള്ള ശ്രമത്തിനിടെ ആഴ്സനലിന് ഞെട്ടിക്കുന്ന തോല്‍വി പിണഞ്ഞു. വോള്‍വസ് ആണ് ആഴ്സനലിനെ ഞെട്ടിച്ചത്. നിര്‍ണായക പോരാട്ടത്തിലാണ് സിറ്റി യുനൈറ്റഡിനെ മറികടന്നത്. ഇരുടീമുകളുടെയും മത്സരം ലിവര്‍പൂളിനും പ്രധാനമായിരുന്നു. സിറ്റി സമനിലയോ തോല്‍വിയോ വഴങ്ങിയിരുന്നെങ്കില്‍ ലിവര്‍പൂളിന് അത് നേട്ടമാകുമായിരുന്നു. എന്നാല്‍, 54-ാം മിനുട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വയും 66-ാം മിനുട്ടില്‍ ലിറോയ് സാനെയും നേടിയ ഗോളിലായിരുന്നു സിറ്റി നിര്‍ണായകമായ മൂന്ന് പോയിന്റുകള്‍ നേടിയെടുത്തത്. സീസണില്‍ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സിറ്റിക്ക് 89 പോയിന്റും ലിവര്‍പൂളിന് 88 പോയിന്റുമാണുള്ളത്. ഇനി ലീഗില്‍ ബാക്കിയുള്ളത് മൂന്ന് മത്സരങ്ങള്‍ മാത്രമാണ്. ആദ്യ രണ്ട് സ്ഥാനത്തുള്ള സിറ്റിക്കും ലിവര്‍പൂളിനും ഈ മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. അവര്‍ക്ക് ഇനി മുന്നില്‍ ഉള്ളത് അത്ര എളുപ്പമുള്ള മത്സരങ്ങളുമല്ല. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബേര്‍ണ്‍ലിക്കും ബ്രൈറ്റനും എതിരായ എവേ മത്സരവും ലെസ്റ്റര്‍ സിറ്റിക്ക് എതിരായ ഹോം മത്സരവുമാണ് ശേഷിക്കുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ബേണ്‍ലിയെ അവരുടെ ഗ്രൗ@ണ്ടില്‍ പരാജപ്പെടുത്തുക എളുപ്പമല്ല. ലെസ്റ്റര്‍ സിറ്റി ആകട്ടെ ബ്രണ്ട@ണ് പരിശീലകനായി എത്തിയ ശേഷം മികച്ച ഫോമിലാണ് കളിക്കുന്നത്. അവസാന ദിവസത്തെ എതിരാളികളായ ബ്രൈറ്റണാകട്ടെ റിലഗേഷന്‍ പോരില്‍ ഉള്ളതിനാല്‍ ജീവന് മരണ പോരാട്ടത്തിലുമാണ്. ലിവര്‍പൂളിന് ദുര്‍ബലരായ ഹഡേഴ്സ്ഫീല്ഡുമായിട്ടാണ് അടുത്ത മത്സരം. ഇപ്പോള്‍ തന്നെ റിലഗേറ്റ് ചെയ്യപ്പെട്ട ഹഡേഴ്സ്ഫീല്‍ഡ് ലിവര്‍പൂളിന് വലിയ വെല്ലുവിളി ഉയര്‍ത്തില്ല. പക്ഷെ അവസാന ര@ണ്ട് മത്സരങ്ങളിലും ലിവര്‍പൂളിന് ഇത്തിരി വിയര്‍പ്പൊഴുക്കേണ്ടി വരും. രണ്ടാം മത്സരത്തില്‍ ന്യൂകാസിലിനെയാണ് ലിവര്‍പൂളിന് നേരിടേണ്ടത്. മുന്‍ പരിശീലകനായ റാഫാ ബെനിറ്റസ് കനിഞ്ഞില്ല എങ്കില്‍ ലിവര്‍പൂളിന് രണ്ടാം മത്സരം അഗ്നി പരീക്ഷയാകും. അവസാന മത്സരത്തില്‍ വോള്‍വ്സിനെ ആണ് ലിവര്‍പൂള്‍ നേരിടുക. വന്‍ ടീമുകള്‍ക്ക് എതിരേ മികച്ച പ്രകടനം നടത്തുന്ന വോള്‍വ്സ് അവസാന ദിവസം ലിവര്‍പൂളിന് കടുത്ത പരീക്ഷണമാകും. ഇതിനിടയില്‍ ചാംപ്യന്‍സ് ലീഗ് സെമിയിലും ലിവര്‍പൂളിന് മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അവസാന നാലിലെത്താനുള്ള മത്സരങ്ങളും തകൃതിയായി നടക്കുന്നുണ്ട്. യുനൈറ്റഡിന് നേരത്തെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അവസാന മത്സരങ്ങളിലെ തോല്‍വി തിരിച്ചടിയായി. ആഴ്സനല്‍, ചെല്‍സി എന്നീ ടീമുകളാണ് ഇപ്പോള്‍ പ്രധാനമായും ആദ്യ നാലിലെത്താന്‍ മത്സരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ടോട്ടനത്തിന് വെല്ലുവിളികളൊന്നുമില്ലെങ്കിലും അവരും സമ്മര്‍ദത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."