HOME
DETAILS

മ്യാന്‍മറില്‍ നടന്നത് തുല്യതയില്ലാത്ത ക്രൂരത

  
backup
August 27 2018 | 18:08 PM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%81

 

ജനീവ: മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്നതു തുല്യതയില്ലാത്ത ക്രൂരതയെന്നു യു.എന്‍ പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ട്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ സൈന്യം നടത്തിയ ക്രൂരതകള്‍ക്കു വംശഹത്യ, യുദ്ധക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്നും യു.എന്‍ സംഘം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു നേരെ സൈന്യവും ഭരണകൂടവും നടത്തിയ ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിനു 2017 മാര്‍ച്ചിലാണ് ഐക്യരാഷ്ട്രസഭ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ കീഴിലായിരുന്നു അന്വേഷണം. ലൈംഗിക പീഡനവും മറ്റു ക്രൂരതകളുമടക്കം തുല്യതയില്ലാത്ത കുറ്റമാണ് മ്യാന്‍മര്‍ സൈന്യം ചെയ്തതെന്നും അതിന് അന്താരാഷ്ട്ര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നും ഇന്നലെ ജനീവയില്‍ നടന്ന യോഗത്തിലാണ് സംഘം ആവശ്യപ്പെട്ടത്.
മ്യാന്‍മറിലെത്തിയ സംഘം സാക്ഷികളും ഇരകളുമായി 875 അഭിമുഖങ്ങള്‍ നടത്തിയെന്നും ഫോട്ടോകളും വിഡിയോകളുമടക്കമുള്ള മറ്റു തെളിവുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്‌തെന്നും സംഘത്തലവന്‍ മര്‍സൂഖ് ദെറുസ്മാന്‍ വ്യക്തമാക്കി. തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നത്. മറ്റെല്ലാം ഉപേക്ഷിച്ച് ജീവനുമായി പലായനം ചെയ്യേണ്ടിവന്നവര്‍ ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചു.
ക്രൂരതയുടെ അങ്ങേയറ്റം പുറത്തെടുത്താണ് മ്യാന്‍മര്‍ സൈന്യം അവരെ ആട്ടിയകറ്റിയതെന്നും അതിന്റെ ബാക്കിപത്രങ്ങള്‍ ഇപ്പോഴും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നുണ്ടെന്നും മര്‍സൂഖി വ്യക്തമാക്കി.
സംഭവത്തില്‍ മ്യാന്‍മര്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് അടക്കം മിലിട്ടറി കമാന്‍ഡര്‍മാര്‍ മുതലുള്ള സൈനികരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
കാണുന്നവരെയെല്ലാം ക്രൂരമായി കൊന്നൊടുക്കി, സ്ത്രീകളെ കൂട്ട ബലാത്സംഗം നടത്തി, കുട്ടികളെ കൊന്നൊടുക്കി, ഗ്രാമങ്ങള്‍ തീവച്ച് നശിപ്പിച്ചു തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് മ്യാന്‍മര്‍ സൈന്യത്തിനെതിരേ യു.എന്‍ സംഘം ആരോപിക്കുന്നത്.
റാഖെയിനില്‍ മാത്രം സൈന്യം ചെയ്ത ക്രൂരതകളും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സംഘാംഗം ക്രിസ്റ്റഫര്‍ സിദോത്തി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനോടും പൊതുസഭയോടും ആവശ്യപ്പെട്ടു.
മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന ക്രൂരതകള്‍ക്കിരയായി ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും ഏഴു ലക്ഷത്തിലേറെ പേര്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.

 

'സൂക്കി അരുതെന്നു പറഞ്ഞില്ല'

 

ജനീവ: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മറില്‍ നടന്ന വംശീയാതിക്രമത്തില്‍ ഭരണാധികാരി ഓങ് സാന്‍ സൂക്കിയെയും യു.എന്‍ സംഘം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.
തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് അക്രമങ്ങളെ ചെറുക്കാനോ വിലക്കാനോ സൂക്കി തയാറായില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ആക്രമണങ്ങള്‍ക്ക് അനുവാദം നല്‍കുകയോ കണ്ടില്ലെന്നു നടിച്ച് പ്രോത്സാഹിപ്പിക്കുകയോ ചെയ്‌തെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കു ശിക്ഷ നല്‍കണമെന്നും കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിഗണനയില്‍ വരണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

 

'സൈനിക തലവന്‍ ഒഴിയണം'

 

ജനീവ: മ്യാന്‍മര്‍ സൈനിക തലവന്‍ ജനറല്‍ മിന്‍ ഓങ് ഹയിങ് രാജിവച്ചൊഴിയണമെന്ന് യു.എന്‍ മനുഷ്യാവകാശ പാനല്‍. മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്‌ലികള്‍ക്കെതിരേ നടന്ന വംശീയ അതിക്രമത്തില്‍ അദ്ദേഹം ഉത്തരവാദിയാണെന്നു കണ്ടെത്തുകയും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഐക്യരാഷ്ട്രസഭാ പ്രതിനിധി സംഘം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago