2050ല്‍ കടലില്‍ മീനല്ല, പ്ലാസ്റ്റിക്കാകും കൂടുതല്‍..!
ന്യൂയോര്‍ക്ക്: 2050 ആകുമ്പോഴേക്കു കടലില്‍ മീനുകളെക്കാള്‍ കൂടുതലുണ്ടാകുക പ്ലാസ്റ്റിക് മാലിന്യമാകുമെന്നു റിപ്പോര്‍ട്ട്. വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ലോകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, പത്തു ശതമാനത്തില്‍ താഴെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് പുതുക്കി ഉപയോഗിക്കാനാകുന്നത്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സമീപഭാവിയില്‍തന്നെ പ്ലാസ്റ്റിക് മാലിന്യം ലോകത്തിനു വലിയ ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വലിയ പാരിസ്ഥിതിക പ്രശ്‌നമായി പ്ലാസ്റ്റിക്കിനെ ലോകാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ഉല്‍പാദനത്തിന് യാതൊരു കുറവുമില്ല. പിന്നീടും ഉപയോഗിക്കാവുന്ന വസ്തുക്കളേക്കാളേറെ ഒറ്റ ഉപയോഗത്തിന് ഉപകരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനാകുന്നതാണ് ഇതിനു കാരണം. ഇതു കാരണം സമുദ്രങ്ങള്‍ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സത്യവും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇത്തരത്തില്‍ പോയാല്‍ 2050 ആകുമ്പോഴേക്കു കടലില്‍ മത്സ്യസമ്പത്തിനേക്കാളേറെ പ്ലാസ്റ്റിക്കാകുമുണ്ടാകുകയെന്നു റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."