HOME
DETAILS
MAL
പാതയോരത്ത് കൂട്ടിയിട്ട മരത്തടികള്‍ ഒഴിപ്പിച്ചുതുടങ്ങി
backup
July 20 2016 | 23:07 PM
ഫറോക്ക്: പുതിയപാലം മുതല്‍ ഫറോക്ക് ടൗണ്‍വരെ പാതയോരം കൈയേറി കൂട്ടിയിട്ടിരുന്ന മരങ്ങള്‍ മാറ്റാനുള്ള നടപടി ആരംഭിച്ചു. വ്യാപാരികളുടെയും നാട്ടുകാരുടെയും ശക്തമായ എതിര്‍പ്പു നിലനില്‍ക്കെയാണു പാതയോരത്തെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചത്.
ഇന്നലെ രാവിലെ പത്തോടെയാണ് പി.ഡബ്ല്യു.ഡി അധികൃതര്‍ ഫറോക്ക് പൊലിസിന്റെ സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. തൊഴിലാളികളുടെ ജോലി പ്രശ്നം ഉയര്‍ത്തിക്കാട്ടി ചിലര്‍ പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. പാതയോരത്തെ വലിയ മരങ്ങള്‍ മാറ്റുന്നതിനു സാവകാശം കൊടുത്തതിനാല്‍ ചെറിയ മരത്തടികളാണ് ഇന്നലെ മാറ്റിയത്. പാതയോരത്തെ കൈയേറ്റമൊഴിപ്പിക്കല്‍ കര്‍ശനമായി നടപ്പാക്കുമെന്നും പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."