തലശ്ശേരി-മാഹി ബൈപ്പാസ് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂട്ടുത്തരവാദിത്വം: ചെന്നിത്തല
തലശ്ശേരി: നിര്‍ദിഷ്ട തലശ്ശേരി-മാഹി ബൈപ്പാസ് റോഡ് കടന്നുപോകുന്ന നിട്ടൂര്‍ ബാലം പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിര്‍മാണത്തില്‍ ക്രമക്കേടും അഴിമതിയുമുണ്ട്. സംഭവത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന് പരാതി നല്‍കും.
ബീമുകള്‍ തകര്‍ന്നു വീണ പാലം ഇന്നലെ രാവിലെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആറുമാസത്തിനകം തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് പാലം തകര്‍ന്നു വീണത്. നേട്ടം അവകാശപ്പെട്ട സര്‍ക്കാര്‍ പാലം തകര്‍ന്ന ശേഷം കൈയൊഴിയുകയാണ്. തകര്‍ന്നു വീണു ബീമുകളില്‍ കമ്പികള്‍ കാണാന്‍ കഴിയുന്നില്ല. ഇത് പഞ്ചവടിപ്പാലമായി മാറുന്ന അവസ്ഥയാണ്. വേണ്ടത്ര ജാഗ്രത ഉണ്ടായില്ല എന്നതിന് തെളിവാണിതെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, എം.പിമാരായ കെ. മുരളീധരന്‍, കെ. സുധാരെന്‍, എം.കെ രാഘവന്‍, എം.എല്‍.എമാരായ കെ.എം ഷാജി, സണ്ണി ജോസഫ്, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."