13 ലിറ്റര്‍ ചാരായവും 773 ലിറ്റര്‍ കോടയും പിടികൂടി
വെഞ്ഞാറമൂട്: അനധികൃത മദ്യ ഉല്‍പാദനവും വില്‍പനയും തടയുന്നതിനു വേണ്ടി വാമനപുരം എക്‌സൈസ് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 ലിറ്റര്‍ ചാരായവും 773 ലിറ്റര്‍ കോടയും 123 ലിറ്റര്‍ അരിഷ്ടവും നാലു പേരില്‍ നിന്നുമായി 180 ഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവു ചെടികളും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത അധികൃതര്‍ 12 പേരെ അറസ്റ്റു ചെയ്തു. എട്ടു ലിറ്റര്‍ ചാരായവും 85 ലിറ്റര്‍ കോടയുമായി ഇരുളൂര്‍ സ്വദേശികളായ ദീപുലാല്‍(30), അരുണ്‍(22), രണ്ടു ലിറ്റര്‍ ചാരായവും 85 ലിറ്റര്‍ കോടയുമായി നന്ദിയോട് സ്വദേശി ശോഭന(59), രണ്ടു ലിറ്റര്‍ ചാരായവും 130 ലിറ്റര്‍ കോടയുമായി കോട്ടുകുന്നം സ്വദേശി ബാബു(56), ഒരു ലിറ്റര്‍ ചാരായവും 255 ലിറ്റര്‍ കോടയുമായി മുതുവിള സ്വദേശി സുന്ദരേശന്‍(62), 210 ലിറ്റര്‍ കോടയുമായി വെള്ളാണിക്കല്‍ സ്വദേശി ചന്ദ്രക്കുറുപ്പ്, അനധികൃത വില്‍പനക്കായി സൂക്ഷിച്ചിരുന്ന 123 ലിറ്റര്‍ അരിഷ്ടവുമായി മുതുവിള സ്വദേശികളായി കമലന്‍, സിന്റോ, അഞ്ച് കഞ്ചാവു ചെടികളുമായി മടത്തറ സ്വദേശി ആഗര്‍ഷ് (19) എന്നിവരും വില്‍പനക്കായി കൈവശം വച്ചിരുന്ന 180 ഗ്രാം കഞ്ചാവുമായി മറ്റു നാലു പേരുമാണ് അറസ്റ്റിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മിഥിന്‍ ലാല്‍, പ്രിവന്റീവ് ഓഫിസര്‍മാരായ പോള്‍സണ്‍, സുദര്‍ശനന്‍, സതീഷ് കുമാര്‍, അഷറഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നസീര്‍, മനോജ് കുമാര്‍, സ്‌നേഹേഷ്, അനിരുദ്ധന്‍, വിപിന്‍, നജിമുദ്ദീന്‍, വിമല്‍ നാഥ്, അനീഷ്, അന്‍സര്‍, രാഹുല്‍, ഷഹീനാ ബീവി, അജിത കുമാരി, ഡ്രൈവര്‍ ജയകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."