ദുരിതനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം
കോവളം: പ്രളയബാധിത ജില്ലകളില്‍ ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദ്വിദിന പരിശീലനം നല്‍കുന്നു. യുവകേന്ദ്ര, അന്ധേരി ഹില്‍ഫെ, ഇന്‍ഫാക്ട്, പ്ലാനറ്റ് കേരള എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 1, 2 തീയതികളില്‍ വിഴിഞ്ഞത്തിനു സമീപം ചപ്പാത്ത് ശാന്തിഗ്രാമിലാണ് പരിശീലനം.
ജലഗുണ നിലവാരപരിശോധന, പരിസര ജല ശുദ്ധീകരണ മാര്‍ഗങ്ങള്‍, മനോസാമാജിക സംരക്ഷണം, അടിയന്തിര ഘട്ടത്തിലെ ചികിത്സാ മാര്‍ഗങ്ങള്‍, നാട്ടറിവുകള്‍ എന്നീ വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം. സംസ്ഥാന ജലവിഭവ വകുപ്പ് അംഗങ്ങള്‍, നിംഹാന്‍സ് പരിശീലനം നേടിയ ശാന്തിഗ്രാം ഫാക്കല്‍റ്റി ടീം എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഒരു വര്‍ഷക്കാലംഎങ്കിലും ഗ്രാമതലത്തില്‍ സാമൂഹ്യസേവനം ചെയ്യുവാന്‍ തയാറുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് സൗജന്യ പരിശീലനം നല്‍കുന്നത്. പ്രശ്‌നബാധിത ജില്ലകളില്‍
നിന്നുള്ളവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന നല്‍കും. സെപ്റ്റംബര്‍1 ന് രാവിലെ 10.30ന് പരിശീലന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവവകുപ്പ് ഡയറക്ടര്‍ ജി. സുനില്‍ കുമാര്‍ നിര്‍വഹിക്കും. സമഗ്രവികസനത്തിനായുള്ള ഗ്രാമ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രീയമായി ഏര്‍പ്പെടുവാന്‍ തയാറുള്ള വ്യക്തികളും സംഘടനകളും ഈ പരിശീലനം പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ബി. അലി സാബ്രിന്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9497004409, 7034025427.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."