സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണം: ഉമ്മന്‍ ചാണ്ടി
കൊല്ലം: ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ വിവരശേഖരണത്തിനായി എത്തിയ ഉദ്യോഗസ്ഥനെ മര്‍ദിച്ച ജനപ്രതിനിധിയടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്ത് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പുലിയൂര്‍ പഞ്ചായത്ത് ഹെഡ് ക്ലര്‍ക്ക് നാവായിക്കുളം മരുതിക്കുന്ന് ഹെനാ ഡെയ്‌ലില്‍ പ്രമോദിനെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ദുരിതാശ്വാസ ക്യാമ്പുകള്‍ രാഷ്ര്ടീയവല്‍കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങളെന്നും ക്യാമ്പില്‍ കൊണ്ടുവരുന്ന സാധന സാമഗ്രികള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. സെക്രട്ടറി ഷാനവാസ് ഖാന്‍, മില്‍മാ ചെയര്‍മാന്‍ കല്ലട രമേശ്, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം നെടുങ്ങോലം രഘു, പരവൂര്‍ സജീബ്, കെ.ബി.ഷഹാല്‍, സജിഗത്തില്‍ സജീവ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."