തരുവണ -പാലിയാണ -കക്കടവ് റോഡ്; കൂടുതല്‍ തുക അനുവദിക്കണമെന്ന്
മാനന്തവാടി: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ തരുവണ -പാലിയാണ - കക്കടവ് റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാന്‍ ഭരണാനുമതി ലഭിച്ച 30 ലക്ഷത്തിന് പുറമേ കൂടുതല്‍ തുക അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു.
കഴിഞ്ഞ ഭരണകാലത്ത് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി മുന്‍കൈയെടുത്ത് മലയോര വികസന ഫണ്ടില്‍ ഉള്‍പെടുത്തി അനുവദിക്കപ്പെട്ട 30 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് ഇപ്പോഴാണ് ഭരണാനുമതി ലഭിച്ചത്. ഒന്നര വര്‍ഷം മുമ്പ് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 1.700 കിലോമീറ്റര്‍ ദൂരം നിലവിലുള്ള ടാറിങില്‍ ഒരു മീറ്റര്‍ വീതി കൂട്ടി പുര്‍ണമായി ടാര്‍ ചെയ്യുന്നതിനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷം കൊണ്ട് കക്കടവ് മുതല്‍ കുന്നുമ്മലങ്ങാടി വരെയുള്ള റോഡ് പൂര്‍ണമായും തകരുകയും തരുവണയില്‍ നിന്നും കുന്നുമ്മലങ്ങാടി വരെയുള്ള 1.600 കിലോമീറ്റര്‍ ദൂരം നിര്‍ച്ചാലുകളില്ലാത്തതിനാല്‍ തകര്‍ച്ചയുടെ വക്കിലുമാണ്.
ഇപ്പോള്‍ ഭരണാനുമതി ലഭിച്ച തുക പ്രകാരം റോഡിന്റെ കുറഞ്ഞ ഭാഗങ്ങള്‍ മാത്രമെ ഗതാഗത യോഗ്യമാക്കാന്‍ കഴിയുകയുള്ളു. പുര്‍ണമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ നിലവിലെ ഫണ്ട് അപര്യാപ്തമാണ്. മാനന്തവാടിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ് രാവിലെയും വൈകിട്ടും കക്കടവിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്.
കക്കടവ് പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ പാലം കടന്ന് മുണ്ടകുറ്റി വഴി പടിഞ്ഞാറത്തറയിലേക്കും ചേരിയം കൊല്ലി, പള്ളിക്കുന്ന്, കമ്പളക്കാട് വഴി കല്‍പ്പറ്റയിലേക്കും ബസ് സര്‍വിസുകള്‍ ആരംഭിച്ചാല്‍ നൂറുകണക്കിന് കുടുംബങ്ങളുടെ യാത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കൂടാതെ കല്‍പ്പറ്റയില്‍ നിന്നും ഇതുവഴി തരുവണ വെള്ളമുണ്ട നിരവില്‍ പുഴ വഴി കുറ്റ്യാടിയിലേക്കും എളുപ്പവഴി തുറക്കാം.
റോഡ് പുര്‍ണമായി തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ തരുവണ പാലിയാണ കക്കടവ് റോഡ് ഒഴിവാക്കിയാണ് നിലവില്‍ സഞ്ചരിക്കുന്നത്.
മാനന്തവാടി കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എമാര്‍ മുന്‍കൈയ്യെടുത്ത് റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ കൂടുതല്‍ തുക അനുവദിപ്പിക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."