നെല്ലാച്ചേരി മഹല്ല് കമ്മിറ്റി ഒന്നര ലക്ഷം രൂപ നല്കി
എടച്ചേരി: ദുരിതബാധിതര്‍ക്കായി കുന്നുമ്മക്കര നെല്ലാച്ചേരി ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ഒന്നര ലക്ഷം രൂപ നല്കി. ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച സംഖ്യ മഹല്ല് പ്രസിഡന്റ് നടുക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ അഹ്മദിനെ ഏല്പിച്ചു. മഹല്ല് സെക്രട്ടറി ടി.കെ മഹമൂദ് ഹാജി, എം.കെ യൂസഫ് ഹാജി. കാവില്‍ ബഷീര്‍ ഹാജി, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ടി.എന്‍ റഫീഖ്, നിടുമ്പ്രത്ത് റസാഖ്,ഫാറൂഖ് കാവില്‍ പങ്കെടുത്തു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
വടകര: സംസ്ഥാന വോളിബോള്‍ അസോസിയേഷന് മെമ്പറും മുന്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി താരവുമായ ബഷീര്‍ പട്ടാര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. 50,000 രൂപയുടെ ചെക്ക് വടകര ഭൂരേഖ തഹസില്‍ദാര്‍ക്ക് കൈമാറി.
പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വീരഞ്ചേരി റസിഡന്‍സ് അസോസിയേഷന് സംഭാവന നല്കി.
ഓണം ബക്രീദ് ആഘോഷങ്ങള്‍ നിര്‍ത്തിവച്ച് ഇതിനായി സമാഹരിച്ച 50,180 രൂപയാണ് സംഭാവന നല്‍കിയത്. അസോസിയേഷന് പ്രസിഡന്റ് വിനോദ് വടകര തഹസില്‍ദാര്‍ക്ക് കൈമാറി. ധനുവോത്ത് ബാലന്, മോഹന്‍ദാസ്, സുഷമ രാഘവന്, കെ.പി ഇബ്രായി, ഗീതരവീന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."