ചൈനയുടെ മിസൈല്‍ വിക്ഷേപണത്തിനെതിരേ യു.എസ്
വാഷിങ്ടണ്‍: ദക്ഷിണ ചൈന കടലില്‍ ചൈന ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നടത്തിയത് മേഖലയുടെ സുരക്ഷിതത്വത്തിനും സമാധാനത്തിനും ഭീഷണിയെന്ന് യു.എസ് പ്രതിരോധ വകുപ്പ്.
പാരസല്‍ ദ്വീപില്‍ സൈനികാഭ്യാസത്തിനിടെ ചൈന നാലു മിസൈലുകള്‍ വിക്ഷേപിച്ചത് തര്‍ക്ക സമുദ്രഭാഗങ്ങളില്‍ പ്രകോപനം സൃഷ്ടിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന 2002ലെ ഉടമ്പടിക്ക് എതിരാണെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടി.
ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ ഡിഎഫ്-26ബി, മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഡിഎഫ്-21ഡി എന്നിവയുള്‍പ്പെടെയാണ് ചൈന വിക്ഷേപിച്ചത്. വിമാനവാഹിനി കപ്പലുകളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഡിഎഫ്-21ഡി. വിമാനവാഹിനി കൊലയാളി എന്നാണ് ഇതിന്റെ വിളിപ്പേര്. വിയറ്റ്നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്വാന്, ഇന്തോനേഷ്യ എന്നിവ അവകാശമുന്നയിക്കുന്ന കടല്‍ഭാഗമാണ് ദക്ഷിണ ചൈന കടല്‍.
യു.എസ് ചാരവിമാനം പറക്കല്‍ നിരോധിത മേഖലയില്‍ പ്രവേശിച്ചെന്ന് ചൈന ആരോപിച്ചതിനു പിന്നാലെയായിരുന്നു മിസൈല്‍ വിക്ഷേപണം. യു.എസിന്റെ നടപടി പ്രകോപനപരമാണെന്ന് ചൈന കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."