അങ്കണവാടിയില്‍ പഴകിയ ഭക്ഷണം വിതരണംചെയ്ത നടപടി: പരാതി നല്കി
വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 27ാം നമ്പര്‍ അങ്കണവാടിയില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പുഴുവരിച്ച ആഹാരസാധനങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പരാതി നല്കി. ഭക്ഷ്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ഇരു വകുപ്പുകളിലെയും സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.
ആരോഗ്യവകുപ്പ് ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരേ അധികാരികള്‍ ഒരു നടപടിയുമെടുത്തില്ലെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.ടി.കെ നജ്മല്‍ അധ്യക്ഷനായി.
വി.പി ദുല്‍ഖിഫില്‍, സഹീര്‍ കാന്തിലോട്ട്, രജിത്ത് കോട്ടക്കടവ്, അജിനാസ് താഴത്ത്, സുബിന് മടപ്പളളി, സി നിജിന്‍, പ്രഭിന് പാക്കയില്‍, സുധീഷ് വള്ളില്‍, സുധീഷ് ആര്.എസ്, ശ്രീനാഥ് ജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."