HOME
DETAILS
MAL
എച്ച്.എ.എല്ലിന്റെ 15% ഓഹരി കൂടി വില്‍ക്കുന്നു
backup
August 28 2020 | 19:08 PM
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 15 ശതമാനം ഓഹരി കൂടി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. ഇതുവഴി 5,000 കോടി സമാഹരിക്കുകയാണ് ലക്ഷ്യം.
2018ല്‍ 10 ശതമാനം ഓഹരി കേന്ദ്രം 4,229 കോടിക്ക് വിറ്റിരുന്നു. നിലവില്‍ 89.97 ശതമാനം ഓഹരിയാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ കേന്ദ്രത്തിനുള്ളത്. ഇതില്‍നിന്ന് 15 ശതമാനമാണ് വില്‍ക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളിലായി 2.1 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രം നിശ്ചയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."