ദുരിതാശ്വാസനിധി: പണം സമാഹരിക്കാന്‍ കുന്നുമ്മല്‍ പഞ്ചായത്ത് സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു
കക്കട്ടില്‍: പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കാന്‍ കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക സംഗമം സെപ്റ്റംബര്‍ നാലിന് കക്കട്ടിലില്‍ നടക്കും. ബഹുജന സാംസ്കാരിക സംഗമത്തില്‍ രാവിലെ 10 മുതല്‍ കലാകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും അണിനിരത്തി വിവിധ പരിപാടികള്‍ അവതരിപ്പിക്കും.
പരിപാടിയുടെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസി. കെ.ടി രാജന് ചെയര്‍മാനായി കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങളേയും പങ്കെടുപ്പിച്ച് ദുരിതാശ്വാസ നിധി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി. രാധിക ചിറയില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍, ക്ലബ് ഭാരവാഹികള്‍, വ്യാപാരി പ്രതിനിധികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."