HOME
DETAILS
MAL
പ്രളയക്കെടുതി; വേളം പഞ്ചായത്ത് ക്ഷീര കര്‍ഷകരുടെ സ്പെഷല്‍ ഗ്രാമസഭ ചേരും
backup
August 28 2018 | 03:08 AM
കുറ്റ്യാടി: വേളം ഗ്രാമ പഞ്ചായത്തിലുണ്ടായ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ക്ഷീരകര്ഷര്ക മേഖലയില്‍ ഉണ്ടായ നഷ്ടങ്ങളും ദുരിതങ്ങളും പരിഹരിക്കുന്നതിനായി ഗ്രാമസഭ ചേരും.
ദീര്‍ഘകാലാടിസ്ഥാനത്തിലും അടിയന്തരമായും പ്രതിവിധികള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനുമായി പദ്ധതി തയാറാക്കുന്നതിനാണ് പഞ്ചായത്തിലെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും സ്പെഷല്‍ ഗ്രാമസഭ 30ന് ചേരാന്‍ ക്ഷീര കര്‍ഷക സംഘം ഭാരവാഹികളുടെയും പഞ്ചായത്ത് അധികൃതരുടെയും അടിയന്തിര യോഗം തീരുമാനിച്ചത്.
പ്രസിഡന്റ് വി.കെ അബ്ദുല്ല അധ്യക്ഷനായി. കെ.കെ അന്ത്രു മാസ്റ്റര്‍, സെക്രട്ടറി മുഹമ്മദ് ഷഫീഖ്, പി.കെ ദാമോദരന്‍, എന്‍.കെ ദിനേശന്, സജീവന് മാസ്റ്റര്‍, സി.വി.എം നാണു, കെ.കെ അസീസ്, പി. അബ്ദുല്ല, സി.എന്‍ പോക്കര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."