HOME
DETAILS

'സാര്‍ ബോംബ്' പരീക്ഷണ ദൃശ്യം പുറത്തുവിട്ട് റഷ്യ

  
backup
August 28 2020 | 19:08 PM

%e0%b4%b8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%a6%e0%b5%83%e0%b4%b6%e0%b5%8d

മോസ്‌കോ: ലോകത്തെ ഏറ്റവും വിനാശകാരിയായ ഹൈഡ്രജന്‍ ബോംബായ സാര്‍ ബോംബിന്റെ പരീക്ഷണ വിഡിയോ ദൃശ്യം പുറത്തുവിട്ട് റഷ്യ.
ജപ്പാനിലെ ഹിരോഷിമയെ നക്കിത്തുടച്ച അണുബോംബിന്റെ 3333 മടങ്ങ് ശക്തിയുണ്ട് ഇതിനെന്ന് പ്ലഡ്ജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശീതയുദ്ധത്തിനിടെ 1961 ഒക്ടോബര്‍ 30ന് ആര്‍ട്ടിക് സമുദ്രത്തിലെ ബാരന്റ് കടലിലായിരുന്നു രഹസ്യമായി സാര്‍ ബോംബ് പരീക്ഷിച്ചത്. റഷ്യന്‍ ആണവോര്‍ജ ഏജന്‍സിയായ റോസറ്റോമിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിഡിയോ പുറത്തുവിട്ടത്. 30 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ ബോംബ് പരീക്ഷണത്തിന്റെ വിശദാംശങ്ങളെല്ലാമുണ്ട്.
ഈ ബോംബ് ഡല്‍ഹി പോലൊരു നഗരത്തിലാണ് പതിക്കുന്നതെങ്കില്‍ നഗരമാകെ ചാരമാവുകയും പാകിസ്താനില്‍ വരെ അണുവികിരണമുണ്ടാവുകയും ചെയ്യും. ആര്‍ട്ടിക് സമുദ്രത്തിലെ നൊവായ ഗെമാല്‍യയിലെ മഞ്ഞുപാളിയിലായിരുന്നു പരീക്ഷണം. പടിഞ്ഞാറന്‍ രാജ്യങ്ങളാണിതിന് സാര്‍ ബോംബെന്ന് പേരിട്ടത്.
എന്നാല്‍ ആര്‍.ഡി.എസ്-220 എന്നായിരുന്നു റഷ്യന്‍ സൈന്യം ഇതിനിട്ട പേര്. റോസറ്റോം യൂടൂബ് ചാനലിലാണ് ഇതിന്റെ വിഡിയോ പ്രസിദ്ധീകരിച്ചത്. നൂറുകണക്കിന് മൈല്‍ അകലെവച്ചാണ് കാമറകള്‍ ഈ ദൃശ്യം പകര്‍ത്തിയത്. ഈ ആണവപരീക്ഷണത്തിനു ശേഷമാണ് റഷ്യയും യു.എസും 1963ല്‍ തുറസായ സ്ഥലത്ത് ആണവപരീക്ഷണം നടത്തുന്നത് തടയുന്ന കരാറില്‍ ഒപ്പുവച്ചത്. തുടര്‍ന്ന് ഭൂഗര്‍ഭ പരീക്ഷണമാണ് ഇരു രാജ്യങ്ങളും നടത്തുന്നത്.
1952ല്‍ ഹിരോഷിമ ബോംബിന്റെ 700 മടങ്ങ് ശക്തിയുള്ള ഹൈഡ്രജന്‍ ബോംബ് അമേരിക്ക പരീക്ഷിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  5 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  5 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  5 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  5 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  5 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  5 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  5 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 days ago