വടകരയില്‍ എം.പി ഫണ്ടില്‍നിന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടി
വടകര: നിയമസഭാ മണ്ഡലത്തില്‍ 2018-19 വര്‍ഷത്തില്‍ 1.57കോടി രൂപ പ്രാദേശികവികസന ഫണ്ടില്‍ നിന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി അറിയിച്ചു.
നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷന്‍ നവീകരണത്തിന് 50 ലക്ഷം, വാഴയില്‍താഴ - കരിങ്കല്‍പാലം റോഡ് 4 ലക്ഷം, ചോമ്പാല മഹാത്മ വായനശാല കെട്ടിട നിര്‍മ്മാണത്തിന് 8 ലക്ഷം, കറപ്പക്കുന്ന് ജലവിതരണ പദ്ധതി 5 ലക്ഷം, കൊല്ലന്‍കണ്ടിമുക്ക് - പടിഞ്ഞാറെകണ്ടി റോഡ് 5 ലക്ഷം, കനാല്‍മുക്ക് - സ്‌നേഹപാത റോഡിന് 5 ലക്ഷം, മുട്ടുങ്ങല്‍ വി.ഡി.എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ക്ലാസ് റൂം നിര്‍മ്മാണത്തിന് 5 ലക്ഷം, പുരോഗമന വായനശാല കെട്ടിടത്തിന് 6 ലക്ഷം, നടിച്ചാല്‍ അങ്കണവാടി- മാളിയേക്കല്‍ മുക്ക് റോഡിന് 6 ലക്ഷം, ഊടുകണ്ടത്തില്‍ താഴകുനി ഫുട്പാത്ത് നിര്‍മ്മാണത്തിന് 4 ലക്ഷം, കുറ്റിപ്പുനത്തില്‍ റോഡിന് 5 ലക്ഷം, എസ്.പി.എച്ച് വിലാസം ജെ.ബി സ്‌കൂള്‍ കമ്പ്യൂട്ടറിന് 90,000 രൂപ, ചോമ്പാല നോര്‍ത്ത് എല്‍.പി.സ്‌കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 60,000 രൂപ , അത്താണിക്കല്‍ ചെറുമീത്തല്‍ റോഡിന് 5 ലക്ഷം, വാണിയത്ത്മുക്ക് - പുഴക്കല്‍ പറമ്പ് റോഡിന് 5 ലക്ഷം, പള്ളിത്താഴ റോഡിന് 5 ലക്ഷം, പോതിയില്‍ ഭഗവതിക്ഷേത്രം - നാവാംകുളം റോഡിന് 3.5 ലക്ഷം, കണ്ണിയത്ത്താഴ - മാരാംവീട്ടില്‍ റോഡിന് 5 ലക്ഷം, അഴിയൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 60,000 രൂപ, ചോമ്പാല ബി.ഇ.എം യു.പി സ്‌കൂളിന് 90,000 രൂപ, പുതിയോട്ടില്‍മുക്ക് - ചാത്തോത്ത്മുക്ക് റോഡിന് 4 ലക്ഷം, കണ്ടിയില്‍ ബി.ക്ലാസ് റോഡിന് 3.5 ലക്ഷം, അഴിയൂര്‍ പഞ്ചായത്ത് ഫുട്പാത്ത് നിര്‍മ്മാണത്തിന് 5 ലക്ഷം, കുനിയില്‍ ഒതയോത്ത് റോഡിന് 5 ലക്ഷം, വെള്ളികുളങ്ങര എല്‍.പി.സ്‌കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിന് 30,000 രൂപ എന്നിങ്ങനെയാണ് വടകര അസംബ്ലി നിയോജകമണ്ഡലത്തിലേക്ക് തുക ഉള്‍പ്പെടുത്തിയിരുക്കുന്നത്. ജില്ലാകലക്ടറുടെ ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് എം.പിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."