HOME
DETAILS
MAL
പത്തു ജില്ലകളില്‍ ഇടിയോടു കൂടിയ കനത്തമഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്
backup
August 28 2018 | 04:08 AM
തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാമുന്നറിയിപ്പ്. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.
ഇടിയോടുകൂടിയ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കും. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കാലാവസ്ഥാ കേന്ദ്രവും സമുദ്ര ഗവേഷണകേന്ദ്രവുമാണ് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."