തൃശിലേരയില് വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി പ്ലാമൂല അടിയ കോളനിയിലും സമീപത്തെ ഉളിക്കല്‍ പ്രദേശത്തും വീണ്ടും മണ്ണിടിച്ചില്‍.
തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് തിരികെ വീടുകളിലെത്തിയ കുടുംബങ്ങളാണ് വീണ്ടും അപകട ഭീഷണിയിലായത്. ഇതേ തുടര്‍ന്ന് ഇവരെ വീണ്ടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ ആഴ്ച ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് കോളനിയിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇവര്‍ വീടുകളില്‍ തിരിച്ചെത്തിയ ശേഷവും മണ്ണിടിച്ചിലുണ്ടായി. ഇതേതുടര്‍ന്ന് തൃശ്ശിലേരി വില്ലേജ് ഓഫിസര്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രദേശത്തെ കുടുംബങ്ങളെ വീണ്ടും മാറ്റിപ്പാര്‍പ്പിച്ചത്. ശാന്ത, ചിന്നു, തേമ്പി എന്നിവരുടെയും കൊടുകുളം ഉണ്ണികൃഷ്ണന്, സരസ്വതി നിവാസ് കുഞ്ഞികൃഷ്ണമാരാര്‍, ബീന നിവാസില്‍ കൃഷ്ണമാരാര്‍, ഉളിക്കല്‍ നാരായണന് എന്നിവരുടെ വീടുകള്‍ വാസയോഗ്യമല്ലാതായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."