മഴയെടുത്തത് ദിലീപിന്റെ 'സ്വപ്‌നക്കൂട്'
മാനന്തവാടി: കലിമഴയില്‍ മാനന്തവാടി ചോയിമൂല ചെറുകുന്നത്ത് ദിലീപിന് നഷടമായത് ആകെയുണ്ടായിരുന്ന അഞ്ചു സെന്റ് മണ്ണും അധ്വാനിച്ചുണ്ടാക്കിയ വീടും.
രണ്ടു വര്‍ഷം മുമ്പ് നിര്‍മിച്ച വീടാണ് മണ്ണിടിഞ്ഞ് ഭൂമിക്കടിയിലായത്. തയ്യല്‍ മെഷീന്‍ റിപ്പയറിങ് ജോലി ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന ദിലീപും കുടുംബവും ഇതോടെ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്.
ഒരു മാസം മുമ്പും ദിലീപിന്റെ വീടിനു പുറക്കില്‍ മണ്ണിഞ്ഞിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് ദിലീപിന്റെ വീട് പൂര്‍ണമായും തകര്‍ന്നത്.
ഒരു മാസം മുമ്പ് ചെറിയ തോതില്‍ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് ദിലീപും കുടുംബവും കുടുംബവീട്ടിലായിരുന്നു താമസം. അതിനിനിടെയാണ് വീട് പൂര്‍ണമായും മണ്ണ് ഇടിഞ്ഞ് തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂര മാത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുകയൊള്ളു.
ബാക്കി പൂര്‍ണമായും മണ്ണിനടിയിലാണ്. വീട്ടുപകരണങ്ങളടക്കം മണ്ണിനടിയിലായി. ദിലീപിനെ കൂടാതെ അയല്‍വാസിയായ അമ്പലത്തുംകണ്ടി പ്രദീപന്റെ വീടും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഭാഗികമായി തകര്‍ന്നു. മണിടിച്ചില്‍ പ്രദേശത്തെ പല കുടുംബങ്ങളെയും ഭീഷണിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."