HOME
DETAILS
MAL
'പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം'
backup
July 20 2016 | 23:07 PM
മുക്കം: മുനിസിപ്പാലിറ്റിയിലും പരിസര പ്രദേശങ്ങളിലും ഡിഫ്തീരിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് യൂത്ത് ലീഗ് മുക്കം മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നഗരസഭയും ആരോഗ്യ വകുപ്പും അലംഭാവം കാണിക്കുകയാണെന്നും പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പു നല്കി.
കഴിഞ്ഞ ദിവസം നെല്ലിക്കാപൊയിലില്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ച സ്ത്രീയുടെ കുടുംബത്തിനു മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ശരീഫ് വെണ്ണക്കോട്, ജന.സെക്രട്ടറി എം.കെ യാസര്‍, ട്രഷറര്‍ ഷബീറലി തെച്ച്യാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."