രഹ്‌ന പരീക്ഷാഹാളില്‍ എത്തിയത് വിവാഹവേഷത്തില്‍
കായംകുളം: നിക്കാഹ് കഴിഞ്ഞ ഉടന്‍ വധു പരീക്ഷ എഴുതാന്‍ പരീക്ഷാഹാളിലേക്ക് ഓടിയെത്തി. വിവാഹ വേഷത്തിലെത്തിയ പരീക്ഷാര്‍ഥി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൗതുകമായി. പരീക്ഷ കഴിയുന്നതു വരെ വരന്‍ കോളജിനു മുന്നില്‍ കാത്തുനിന്നു.
പുല്ലുകുളങ്ങര മഠത്തില്‍ കിഴക്കതില്‍ സുബൈറിന്റെയും നിസയുടെയും മകള്‍ രഹ്‌നയാണ് വിവാഹം കഴിഞ്ഞ ഉടന്‍ പരീക്ഷ എഴുതാന്‍ എം.എസ്.എം കോളജിലെത്തിയത്.
അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ രഹ്‌നയുടെ പരീക്ഷ വിവാഹത്തിന് മുന്‍പ് 12ന് നടക്കേണ്ടതായിരുന്നു. എന്നാല്‍ മാറ്റിവച്ച ഈ പരീക്ഷയുടെ തീയതി വിവാഹ ദിവസം തന്നെ ആയതാണ് രഹ്നയെ വലച്ചത്. ഇന്നലെ 11.30ഓടെ കായംകുളം ദേശീയപാതക്കരികിലുള്ള ഓഡിറ്റോറിയത്തിലാണ് രഹ്നയുടേയും തഴവ കുതിരപ്പന്തി കുന്നേല്‍വടക്കതില്‍ കരീംകുട്ടിയുടെ മകന്‍ റാഷിദിന്റേയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് വിവാഹപന്തലില്‍ നിന്ന് ഉടന്‍ തന്നെ പരീക്ഷയെഴുതാന്‍ കോളജിലേക്ക് എത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."