സഊദി ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കും: കുഷ്‌നര്‍
ന്യൂയോര്‍ക്ക്: സഊദി ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ കാത്തിരിക്കുകയാണെന്നും എന്നാല്‍ എപ്പോള്‍ എന്നതില്‍ മാത്രമേ ചോദ്യമുള്ളൂവെന്നും യു.എസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും മരുമകനുമായ ജെറാദ് കുഷ്‌നര്‍. മിക്ക രാജ്യങ്ങളും സാമ്പത്തികരംഗത്ത് ഉത്തേജനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
മടിച്ചുനിന്നാല്‍ ഇറാന്റെ പിടിയിലാകുമെന്ന് അവര്‍ക്കറിയാം. പശ്ചിമേഷ്യയില്‍ അരാജകത്വമുണ്ടാക്കുകയാണ് ഇറാന്റെ ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
അതിനിടെ ഇസ്‌റാഈലുമായി അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമാധാന ഉച്ചകോടി വിളിച്ചുചേര്‍ക്കാനുള്ള ശ്രമത്തിലാണ് യു.എസ്. ഇതിന്റെ ഭാഗമായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ കഴിഞ്ഞദിവസം ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി.
ഈമാസം 13ന് യു.എ.ഇയും ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിച്ച ശേഷം അടുത്തത് ബഹ്‌റൈനും ഒമാനുമായിരിക്കുമെന്ന് ഇസ്‌റാഈലി ഇന്റലിജന്റ്‌സ് മന്ത്രി പറഞ്ഞിരുന്നു.
അതേസമയം ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബഹ്‌റൈന്‍. തങ്ങള്‍ ദ്വിരാഷ്ട്ര പരിഹാരത്തെയാണ് പിന്തുണയ്ക്കുന്നതെന്നും 1967ല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ ഭൂമിയില്‍ നിന്ന് ഇസ്‌റാഈല്‍ പൂര്‍ണമായി പിന്മാറിയാലേ നയതന്ത്രബന്ധം സ്ഥാപിക്കാനാകൂവെന്നും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ തന്നെ സന്ദര്‍ശിച്ച പോംപിയോയോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."