HOME
DETAILS

കാലവര്‍ഷം ജില്ലയില്‍ പൊലിഞ്ഞത് 11 ജീവനുകള്‍

  
backup
August 28 2018 | 04:08 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2

കല്‍പ്പറ്റ: കാലവര്‍ഷത്തിനിടെ വയനാട്ടില്‍ 11 അപകട മരണങ്ങള്‍.
ഉരുള്‍പൊട്ടിയും മണ്ണും ചുമരും ഇടിഞ്ഞും ഒഴുക്കില്‍പ്പെട്ടും കിണറ്റില്‍ വീണുമാണ് ഇത്രയും പേരുടെ വിയോഗം. വെണ്ണിയോടു പുഴയില്‍ ജീവനൊടുക്കിയ നാലംഗ കുടുംബത്തെക്കൂടി ഉള്‍പ്പെടുത്തിയാല്‍ മരിച്ചവരുടെ എണ്ണം 14 ആകും. മണ്ണിടിഞ്ഞു രണ്ടു മരണങ്ങളാണ് ജില്ലയിലുണ്ടായത്. ഓഗസ്റ്റ് എട്ടിനു രാത്രി വൈത്തിരിയില്‍ മണ്ണിടിഞ്ഞു തൊളിയത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലിയും(65), ഒമ്പതിനു ഉച്ചയോടെ കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഇടിഞ്ഞ മണ്ണില്‍ പുതഞ്ഞ് മൂപ്പൈനാട് വാറന്‍കോടന്‍ ഷൗക്കത്തലിയും(35)മരിച്ചു. ഉരുള്‍പൊട്ടലില്‍ രണ്ടു മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. ഒമ്പതിനു പുലര്‍ച്ചെ മാനന്തവാടി മക്കിമലയിലായിരുന്നവു ഉരുള്‍പൊട്ടല്‍. മംഗലശേരി റസാഖ്(40), ഭാര്യ സീനത്ത്(37) എന്നിവരാണ് മരിച്ചത്. ചുമര്‍ ഇടിഞ്ഞു സുല്‍ത്താന്‍ ബത്തേരി കുപ്പാടി മൂന്നാം മൈല്‍ ലക്ഷംവീട് കോളനിയിലെ ജലജാമന്ദിരത്തില്‍ മോഹനന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ്(58)മരിച്ചത്. 12നു രാവിലെയായിരുന്നു ഈ സംഭവം. കെട്ടഴിഞ്ഞ പശുക്കിടാവിന്റെ പിന്നാലെ പോകുന്നതിനിടെയാണ് അയല്‍വാസിയുടെ വീടിന്റെ ചുമര്‍ ഇടിഞ്ഞ് രാജമ്മയുടെ ദേഹത്തുവീണത്. കാലവര്‍ഷ ആരംഭത്തില്‍ ആറാംമൈല്‍ വലിയപാറയില്‍ വീടിന്റെ പുറകിലെ മണ്ണിടിഞ്ഞ് കുഞ്ഞാമിന (75)മരിച്ചിരുന്നു. കാലിന് ഗുരുതരമായി പരുക്കേറ്റ ഇവര്‍ ജൂണ്‍ 15ന് കല്‍പ്പറ്റയില്‍ സ്വകാര്യആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ഒഴുക്കില്‍പ്പെട്ടും കിണറില്‍ വീണുമാണ് മറ്റു മരണങ്ങള്‍. 14നു തലപ്പുഴ കമ്പിപ്പാലത്ത് പുഴയില്‍പ്പെട്ട് ദ്വാരക പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥി ലിജിന്‍ പോള്‍(22) മരിച്ചു. കമ്പിപ്പാലത്തിനു രണ്ടു കിലോമീറ്റര്‍ മാറി നാല്‍പ്പത്തിയാറാംമൈലില്‍ പുഴക്കരയില്‍ 18ന് വൈകുന്നേരം അഞ്ചോടെയാണ് ലിജിന്റെ മൃതദേഹം കണ്ടെത്തിയത്.
16ന് ബത്തേരി പഴുപ്പത്തൂര്‍ കൈവെട്ടമൂല സിപിക്കുന്നു ആന്റിയാംപറമ്പില്‍ രാജന്‍(65)കിണറ്റില്‍ വീണുമരിച്ചു. രാത്രി വീടിനു സമീപം പൊതുകിണറിലാണ് വീണത്. 24നു നിരവില്‍പുഴയിലെ വ്യാപാരി കണികുളത്ത് സ്റ്റീഫന്റെ ഭാര്യ സാലി(48) കിണറ്റില്‍ വീണു മരിച്ചു. അന്നുച്ചകഴിഞ്ഞു മൂന്നോടെ കടയില്‍നിന്നു വീട്ടിലെത്തിയ സ്റ്റീഫന്‍ വിളിച്ചിട്ടും കാണാത്തതിനെത്തുടര്‍ന്നു അന്വേഷിച്ചപ്പോഴാണ് കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ സാലിയെ കണ്ടത്.
തിരുവോണ ദിവസം കോറോത്ത് ചക്കാലക്കൊല്ലി കോളനിയിലെ ശശിയും(32), തലപ്പുഴ യവനാര്‍കുളത്ത് കാവുങ്ങല്‍ പണിയ കോളനിയിലെ രാജനും മരിച്ചു.
കോറോം മുടവന്‍കൊടി പുഴയില്‍ ഒഴുക്കില്‍പ്പെട്ടായിരുന്നു ശശിയുടെ മരണം. രാജനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഓഗസ്റ്റ് നാലിനു രാത്രിയാണ് വെണ്ണിയോട് പുഴയില്‍ ചുണ്ടേല്‍ ആനപ്പാറ കല്ലുരുട്ടിപ്പറമ്പില്‍ നാരായണന്‍കുട്ടി(45), ഭാര്യ ശ്രീജ(40), മകള്‍ സൂര്യ(11), മകന്‍ സായൂജ്(9) എന്നിവര്‍ മരിച്ചത്. നാരായണന്‍കുട്ടിയും ഭാര്യയും കുട്ടികള്‍ക്കൊപ്പം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പുഴക്കരയിലുണ്ടായിരുന്നു വാനിറ്റി ബാഗില്‍നിന്നു ലഭിച്ച കുറിപ്പ് വ്യക്തമാക്കുന്നത്. സായൂജിന്റെ മൃതദേഹം കുടുംബം പുഴയില്‍ ഇറങ്ങിയതെന്നു കരുതുന്ന വെണ്ണിയോട് പുഴക്കടവില്‍ നിന്നു 13 കിലോമീറ്റര്‍ മാറി വിളമ്പുകണ്ടം കഴുക്കലോടി ബദിരൂര്‍ കയത്തില്‍ 23നു രാവിലെയാണ് കണ്ടെത്തിയത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെടുത്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago