തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ്; ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിക്കണം
കല്‍പ്പറ്റ: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് നാളെ സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിന് സര്‍ക്കാര്‍ നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ സാങ്കേതിക ജീവനക്കാരുടെ എണ്ണക്കുറവ് കാലതാമസത്തിനിടയാകാതിരിക്കാന്‍ മറ്റു വകുപ്പുകളിലെ സാങ്കേതിക ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളുടെ നാശനഷ്ട കണക്കെടുക്കുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ചുമതലപ്പെടുത്തിയിട്ടുള്ള സാങ്കേതിക ഉദ്യോഗസ്ഥര്‍ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി, വില്ലേജ് ഓഫിസര്‍, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരുമായി സഹകരിച്ച് നാശനഷ്ടം വിലയിരുത്തണം. ഓരോ വീടുകളുടെയും നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ എന്‍ജിനീയറിങ് വിഭാഗത്തിന് നല്‍കണം. തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള സാങ്കേതിക ഉദ്യോഗസ്ഥര്‍ എല്ലാ വിവരങ്ങളും വിലയിരുത്തലുകളും സ്ഥിരീകരിച്ച് വില്ലേജ് ഓഫിസര്‍മാര്‍ക്ക് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് വിഭാഗം ഏകീകരിച്ച വിവരങ്ങള്‍ തദ്ദേശ സ്ഥാപന സെക്രട്ടറി മുഖേന പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ക്കും എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും സമര്‍പ്പിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ തയാറാക്കുന്ന വിവരങ്ങളില്‍ പ്രധാനമായും ഗുണഭോക്താവിന്റെ പേര്, വാര്‍ഡ്, വില്ലേജ്, പൂര്‍ണമായും തകര്‍ന്നത്, ഭാഗികമായി തകര്‍ന്നത് എന്നിങ്ങനെ വിവരങ്ങള്‍ ശോഖരിക്കണം. ജില്ലാ അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച വിവരങ്ങള്‍ 29ന് ഉച്ചക്ക് 12ന് മുമ്പായി എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ക്ക് ലഭ്യമാക്കണം. പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകളുടെ എണ്ണവും പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും വീടു തിരിച്ച് രേഖപ്പെടുത്തുകയും വേണം. തുടര്‍ന്ന് ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ നാളെ വൈകിട്ട് അഞ്ചിനു മുമ്പായി സമ്പൂര്‍ണ വിവരങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കണം.
പരിശോധനകള്‍ ഓരോ വീടും സന്ദര്‍ശിച്ച് ചെയ്യേണ്ടതാണെന്നും കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. എല്‍.എസ്.ജി.ഡി വകുപ്പിനെ കൂടാതെ കാരാപ്പുഴ ഇറിഗേഷന്‍ വിഭാഗം, തൊഴിലുറപ്പ് പദ്ധതി സാങ്കേതിക വിഭാഗം, മുനിസിപ്പലല്‍ എന്‍ജിനീയറിംഗ് വിഭാഗം, ബാണാസുര ഇറിഗേഷന്‍ പ്രൊജക്ട് വിഭാഗം, പൊതുമരാമത്ത് കെട്ടിടം വിഭാഗം, മൈനര്‍ ഇറിഗേഷന്‍ വിഭാഗം, മീനങ്ങാടി പോളിടെക്‌നിക് കോളേജ് എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളുടെ കണക്കെടുപ്പ് നടക്കുക. 23 ഗ്രാമപഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ഇത്തരത്തില്‍ വിവരശേഖരണം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."