HOME
DETAILS
MAL
ഖത്തറിൽ 208 പേർക്ക് കൊവിഡ് 220 പേർക്ക് രോഗമുക്തി
backup
August 28 2020 | 20:08 PM
ദോഹ: രാജ്യത്ത് ഇന്ന് 208 പേർക്ക് പുതുതായി കോവിഡ്- 19 സ്ഥിരീകരിച്ചതായി ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 198 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതായും അധികൃതർ പറഞ്ഞു.
അതേസമയം, രാജ്യത്ത് ഇന്ന് 220 പേർ രോഗമുക്തരായി. 1,15,017 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 2,983 പേരാണ്. ഇതിൽ 427 പേരാണ് ആശുപത്രിയിലുള്ളത്. ഇവരിൽ 68 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5,096 പേരിൽ കോവിഡ് പരിശോധന നടത്തി. രാജ്യത്ത് ഇതുവരെ 6,14,354 പേരിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."