HOME
DETAILS

പാലത്തായി കേസ്: പെണ്‍കുട്ടിക്ക് നുണപറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌

  
backup
August 29 2020 | 03:08 AM

palathayi-rape-case-latest-news-inverstigation-team-report-in-highcourt

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്.പെണ്‍കുട്ടിക്ക് നുണപറയുന്ന സ്വഭാവമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്‌.

കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് പദ്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടിയ്ക്ക് ഭാവനയോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. അതേസമയം പെണ്‍കുട്ടിയുടെ വസ്ത്രത്തിന്റെ ഫോറന്‍സിക് പരിശോധനഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേസില്‍ പെണ്‍കുട്ടി അടക്കം 92 സാക്ഷികളെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ തെളിവുകളും ശേഖരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്വേഷണം തുടങ്ങുന്ന ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ അവസ്ഥ വളരെ മോശമായിരുന്നു. മാനസികമായ ആഘാതത്തില്‍ നിന്ന് കുട്ടി മോചിതയല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് സാമൂഹിക നീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തു. ഉറക്കമില്ലായ്മയും, ക്ഷീണവും, ക്രമരഹിതമായ ഭക്ഷണ രീതി എന്നിവ കുട്ടി അനുഭവിക്കുന്നതായി കൗണ്‍സിലിംഗില്‍ കണ്ടെത്തി.

നുണ പറയുന്ന സ്വഭാവവും, മൂഡ് അതിവേഗം മാറുന്ന സ്വാഭാവവും പെണ്‍കുട്ടിയില്‍ കണ്ടെത്തിയതായി കൗണ്‍സിലിംഗില്‍ തെളിഞ്ഞെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago