പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയിലെത്തിച്ചു, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് സൂചന
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപക ഉടമ റോയി ഡാനിയേലിന്റെ മക്കളെ കൊച്ചിയില്‍ എത്തിച്ചു.റോയി ഡാനിയേലിന്റെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരെ വെള്ളിയാഴ്ചയാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വെച്ച് പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇരുവരും പിടിയിലായത് .
അതേ സമയം നിക്ഷേപകരുടെ പരാതി കൂടിവരുന്ന സാഹചര്യത്തില്‍ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന. പത്തനം തിട്ടയ്ക്ക് പുറത്തു നിന്നും പരാതികള്‍ ഉയരുന്നുണ്ട്.സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരുള്‍പ്പെടെ പണം നിക്ഷേപിച്ചവരിലുണ്ട് ഇവരില്‍ പലരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. അടൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
മുഴുവന്‍ ശാഖകളിലെയും കണക്ക് എടുത്താല്‍ മാത്രമേ എത്ര തുകയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാവൂ. ഇതിനിടെ പത്തനംതിട്ട സബ്കോടതിയില്‍ സ്ഥാപന ഉടമ റോയി ഡാനിയേല്‍ നല്കിയ പാപ്പര്‍ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്ത മാസം ഏഴിന് ഹരജി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."