പരാതിക്കാരന് പൊലിസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു
പേരാമ്പ്ര: പൊലിസിന്റെ പക്ഷപാതപരമായ പെരുമാറ്റത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ പരാതിക്കാരനായ യുവാവ് കുഴഞ്ഞുവീണു. നൊച്ചാട് പഞ്ചായത്തിലെ രാവറ്റമംഗലം മാരാത്ത് മീത്തല്‍ ഗിരീഷ് (42) ആണ് പേരാമ്പ്ര പൊലിസ് സ്റ്റേഷനില്‍ കുഴഞ്ഞ് വീണത്. അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ ഭാര്യ വിനി കല്ലോട് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഈകേസുമായി ബന്ധപ്പെട്ട് പ്രശ്നം പറഞ്ഞു തീര്‍ക്കണമെന്ന് പറഞ്ഞാണ് ഗിരീഷിനെയും ഭാര്യയെയും പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും അവിടെ എത്തിയ തന്നോട് സബ് ഇന്‍സ്പക്ടര്‍ പക്ഷപാതപരമായി പെരുമാറുകയായിരുന്നുവെന്നും ഗിരീഷ് പറയുന്നു. പൊലിസിന്റെ ഭാഗത്തു നിന്നുള്ള ഏകപക്ഷീയമായ പെരുമാറ്റമാണ് കുഴഞ്ഞു വീഴാന്‍ കാരണം. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരികയാണെന്ന് അറിയിച്ചിട്ടും പൊലിസ് തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയാറായില്ലെന്നും ഗിരീഷ് പറഞ്ഞു. ഉടന്‍ തന്നെ ഇയാളെ പൊലിസ് വാഹനത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."