കുടിവെള്ള വിതരണത്തില്‍ വിവേചനമെന്ന് എല്‍.ഡി.എഫ്; ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ഭരണ സമിതി
നാദാപുരം: തൂണേരിയില്‍ കുടിവെള്ള വിതരണത്തിന്റെ പേരില്‍ ഭരണ പ്രതിപക്ഷ പോര് മുറുകുന്നു. ജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളത്തെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്.
ചില പ്രദേശങ്ങളില്‍ കുടിവെള്ളം യാതൊരു മാനദണ്ഢവുമില്ലാതെ നല്‍കുകയും, മറ്റു സ്ഥലങ്ങളില്‍ കുടിവെള്ളം ആവശ്യത്തിന് പോലും നല്‍കാതിരിക്കുകയും ചെയ്യുന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. എന്നാല്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് തൂണേരി ഗ്രാമപഞ്ചായത്തിനെതിരേ എല്‍.ഡി.എഫ് പ്രഖ്യാപിച്ച സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുടിവെള്ള വിതരണത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ഇന്ന് ഗ്രാമ പഞ്ചായത്തിനെതിരേ എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തും. ജലക്ഷാമത്തെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജലവിതരണം സുഖകരമായി നടത്തുന്നതിനിടയില്‍ കോടഞ്ചേരിയില്‍ വെച്ച് കരാറുകാരന്റെയും മെംബറുടെയും ഒത്താശയോടെ ചിലര്‍ ജലവിതരണം തടസ്സപ്പെടുത്തുകയായിരുന്നു.
ജലവിതരണം നിയന്ത്രിക്കുന്നതിനുവേണ്ടി പഞ്ചായത്ത് നിയോഗിച്ച ജീവനക്കാരനെ കൈയേറ്റം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം ജലവിതരണം മുടങ്ങിയത്. അതോടൊപ്പം തന്നെ കരാറുകാരന്‍ ഉടമ്പടികള്‍ പാലിക്കാതെ ജലവിതരണം നടത്തുന്നതും കൂടുതല്‍ അളവ് കാണിച്ച് ഫണ്ട് തട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നതായും ഭരണസമിതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവം ചര്‍ച്ച ചെയ്യാന്‍ മാത്രം നാളെ ഭരണ സമിതിയുടെഅടിയന്തിര സമിതിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."