ചാനലിനെ തള്ളിപറഞ്ഞിരിക്കുന്നു, പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്നുമാത്രം അന്വേഷിച്ചാല്‍ മതി: ബി.ജെ.പിയെ പരിഹസിച്ച് കടകംപള്ളി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബി.ജെ.പി., യു.ഡി.എഫ്. ബന്ധമുള്ളവരാണ് സ്വര്‍ണക്കടത്ത് കേസില്‍ അകപ്പെട്ടത്. ജനം ടിവി മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് പിന്നാലെ ജനം ടിവി ബി.ജെ.പി ചാനലല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ ബി.ജെ.പിയുടെ നടപടിയെ കടകംപള്ളി പരിഹസിച്ചു.
ജനം ടിവിയിലെ ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമ പ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞാല്‍ നമുക്കത് മനസിലാക്കാന്‍ സാധിക്കുമെന്നും പക്ഷേ ആ ചാനലിനെ തന്നെ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര സഹമന്ത്രിയും തള്ളിപ്പറഞ്ഞതോടെ ബി.ജെ.പി എന്താണെന്ന് ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം ഇനി അന്വേഷിച്ചാല്‍ മതിയെന്നുമായിരുന്നു കടകംപള്ളിയുടെ പ്രതികരണം.
'ചോദ്യം ചെയ്യലും മൊഴി നല്‍കലുമെല്ലാം സ്വാഭാവിക നടപടികള്‍ മാത്രമാണ്. പക്ഷേ ജനം ടിവിയെ ബി.ജെ.പി തള്ളിക്കളഞ്ഞു എന്നതാണ് ഇതിനകത്തെ പ്രധാന പ്രശ്നം.ജനം ടിവിയിലെ ചോദ്യം ചെയ്യലിന് വിധേയനായ മാധ്യമ പ്രവര്‍ത്തകനെ തള്ളിപ്പറഞ്ഞാല്‍ നമുക്കത് മനസിലാക്കാന്‍ സാധിക്കും. പക്ഷേ ആ ചാനലിനെ തന്നെ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വവും കേന്ദ്ര സഹമന്ത്രിയും തള്ളിപ്പറഞ്ഞതോടെ ബി.ജെ.പി എന്താണെന്ന് ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. പെറ്റമ്മയെ എന്ന് തള്ളിപ്പറയും എന്ന കാര്യം മാത്രം നമ്മള്‍ അന്വേഷിച്ചാല്‍ മതി. ഒരു അന്തസ്സും അക്കാര്യത്തില്‍ പാലിക്കാന്‍ അവര്‍ക്ക് സാധിക്കില്ല.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്നത് നാണംകെട്ട ഒളിച്ചോട്ടമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഇക്കാര്യത്തില്‍ സയാമീസ് ഇരട്ടകളാണ്. സ്വര്‍ണക്കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങും എന്നതില്‍ സംശയമില്ല. കേസില്‍ പിടിക്കപ്പെട്ട പ്രതികളില്‍ ഒരുവിഭാഗം കേന്ദ്രഭരണ കക്ഷിയുടെ നേതാക്കളാണ്. ഒരുവിഭാഗം യു.ഡി.എഫിലെ പ്രമുഖ കക്ഷിയുമായി ബന്ധമുള്ളവരാണെന്നും കടകംപള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."