ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് കൊണ്ടോട്ടി കാരുണ്യകൂട്ടായ്മ തുണയായി
ചെങ്ങന്നൂര്‍: വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് തുണയായി മലപ്പുറം കൊണ്ടോട്ടി കാരുണ്യകൂട്ടായ്മ പ്രവര്‍ത്തകരെത്തി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന മുപ്പതോളം പേരുടെ താടിയും മുടിയും വെട്ടിയാണ് മലപ്പുറം കൊണ്ടോട്ടി കാരുണ്യകൂട്ടായ്മ പ്രവര്‍ത്തകരായ ചുണ്ടക്കാടന്‍ മുഹമ്മദ് മഹ്സും കെ.പി അബ്ദുസലാം മൊറയൂര്‍ എന്നിവര്‍ വേറിട്ട സന്നദ്ധ പ്രവര്‍ത്തനം നടത്തിയത്.
ഇവര്‍ നേരത്തെ മലപ്പുറം ജില്ലയിലുണ്ടായ പ്രളയബാധിത പ്രദേശത്ത് ഭക്ഷണവും വസ്ത്രങ്ങളും നല്‍കുകയും വീടുകള്‍ ശുചീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇവര്‍ ഇതുപോലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഓണം, പെരുന്നാള്‍, ക്രിസ്മസ്, വിഷു ദിവസങ്ങളില്‍ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ കുളിപ്പിച്ചു വൃത്തിയാക്കി ഭക്ഷണവും വസ്ത്രങ്ങളും നല്‍കുന്നത് പതിവാണ്. പാറക്കല്‍ മുഹമ്മദാലി, കക്കാട്ടുചാലി ഹനീഫ, പി.ടി. മുനീര്‍ കൊട്ടപ്പുറം, ഷറഫുദ്ദീന് പുളിക്കല്‍, ഷാനവാസ് മോണ്ടം, കെ.എസ്. അന്‍വര്‍, വി.ഇ. നൗഷാദ്, വെണ്ണേക്കോടന് മുഹമ്മദ് എന്നിവര്‍ സംഘടനയുടെ ഭാരവാഹികളായി പ്രവര്‍ത്തിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."