പ്രളയ ബാധിതര്‍ക്കായി ഓടി പൂച്ചാക്കലിലെ ഓട്ടോറിക്ഷകള്‍
പൂച്ചാക്കല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം നല്‍കുന്നതിന് ഓട്ടോറിക്ഷ സര്‍വീസുമായി ഓട്ടോറിക്ഷ തൊഴിലാളികള്‍.
പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജങ്ഷനു സമീപമുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഷംസു കളത്താന്, രവി കാരക്കാട്, അഖില്‍,സന്ദീപ് എന്നിവരാണ് ദുരിതാശ്വാസ പണം സമാഹരണ ലക്ഷ്യത്തോടെ സര്‍വീസ് നടത്തിയത്.
യാത്രക്കാരോട് യാത്രാക്കൂലിയായി നിശ്ചിത തുക ആവശ്യപ്പെടാതെ തങ്ങളുടെ ലക്ഷ്യം അറിയിച്ച ശേഷം ഓട്ടോറിക്ഷയിലെ ബക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയാണ് ചെയ്തത്.
ഓട്ടോറിക്ഷയുടെ മുന്‍പിലും ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയിട്ടുണ്ട്. ഇവ മനസിലാക്കി കൂടുതല്‍ പണം നിക്ഷേപിക്കുകയാണ് യാത്രക്കാര്‍ ചെയ്തത്.
സര്‍വിസ് ദിവസം ഓട്ടോറിക്ഷ തൊഴിലാളികളുടെ ചെലവും എടുത്തില്ല. ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യുമെന്നും തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."