HOME
DETAILS
MAL
എംഎല്‍എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു
backup
July 21 2016 | 01:07 AM
തിരൂര്‍: താനൂര്‍ ബസ് സ്റ്റാന്‍ഡ് സിറ്റി സ്റ്റാന്‍ഡായി നവീകരിക്കുന്നതിന്റെ ഭാഗമായി വി. അബ്ദുറഹ്മാന് എം.എല്‍.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു താനൂരില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ സിറ്റി സ്റ്റാന്‍ഡ് ഒരുക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്റ്റാന്‍ഡ് നവീകരിക്കുന്നതോടെ യാത്രക്കാരുടെയും കച്ചവടക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകുമെന്ന് എം.എല്‍.എ പറഞ്ഞു. ആശ്രയ മാനേജിങ് ഡയറക്ടര്‍ പി.എ ഹാഷിം, തിരൂര്‍ എ.എം.വി.ഐ മുഹമ്മദ് അഷ്റഫ്, പി.ബി.എസ്.കെ.എല്‍ അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍ കെ ബാബു, പി.ഡബ്ലു.ഡി റോഡ് വിഭാഗം ഓവര്‍സിയര്‍ ചെറിയബാവ, നഗരസഭാ കൗണ്‍സിലര്‍ ടി ദിനേശന് എന്നിവര്‍ക്കൊപ്പമായിരുന്നു എംഎല്‍എയുടെ സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."