HOME
DETAILS
MAL
സി.പി.എമ്മിനെ അണികള്‍പോലും കൈയൊഴിഞ്ഞു: മുസ്ലിം ലീഗ്
backup
April 26 2019 | 06:04 AM
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടും വടകരയിലും പൊതു സമൂഹം കയ്യൊഴിഞ്ഞതിന് പിന്നാലെ സി.പി.എം വോട്ടുകളില്‍ പോലും ചോര്‍ച്ച നടന്നതായി ജില്ലാ മുസ്്ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.
യു.ഡി.എഫും ബി.ജെ.പിയും വോട്ട് കച്ചവടം നടത്തിയെന്ന സി.പി.എമ്മിന്റെ ആരോപണം ഇത് മറച്ച് വെക്കാനുള്ള ന്യായം കണ്ടെത്തലാണെന്നും പരാജയം ഉറപ്പായതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ജനദ്രോഹത്തില്‍ മത്സരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എതിരായ വിധിയെഴുത്താണ് ഉണ്ടായത്. ബി.ജെ.പിക്കും സി.പി.എമ്മിനും വോട്ടു ചെയ്തിരുന്ന ഒട്ടേറെ പേര് ഇത്തവണ യു.ഡി.എഫിനെ സഹായിക്കും. ഇതില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരും അനുഭാവികളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."