HOME
DETAILS

പ്രളയദുരിതം വിട്ടൊഴിയാതെ ചെങ്ങന്നൂരിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍

  
backup
August 28 2018 | 05:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4

 

ചെങ്ങന്നൂര്‍: വെള്ളമിറങ്ങിത്തുടങ്ങിയിട്ടും ചെങ്ങന്നൂരില്‍ ജനങ്ങളുടെ ദുരിതത്തിനു അറുതി വരുന്നില്ല. ചെങ്ങന്നൂരില്‍ 113 ക്യാംപുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 6928 കുടുംബങ്ങളില്‍ നിന്നും 26404 പേര്‍ ക്യാംപിലുണ്ട്.
പാണ്ടനാട് ഇടനാട് മംഗലം എന്നിവിടങ്ങളിലെ ക്യാംപുകളിലാണ് കൂടുതല്‍ പേര്‍ കഴിയുന്നത്. ചെങ്ങന്നൂര്‍ വില്ലേജ് 19 ക്യാംപില്‍ 6053 നഗരസഭയില്‍ അഞ്ച് ക്യാംപമ്പില്‍ 323, മുളക്കുഴ ഒന്‍പത് ക്യാംപില്‍ 1189, വെണ്മണിയില്‍ 12 ക്യാമ്പില്‍ 1948, ചെറിയനാട് ഏഴ് ക്യാംപില്‍ 1599, ആലാ അഞ്ച് ക്യാമ്പില്‍ 1006, പുലിയൂര്‍ 13 ക്യാമ്പില്‍ 6113, എണ്ണയാക്കാട് 14 ക്യാമ്പില്‍ 1898, മാന്നാര്‍ 10 ക്യാമ്പില്‍ 1547 കുരട്ടിശ്ശേരിയില്‍ ഏഴ് ക്യാംപില്‍ 856, പാണ്ടനാട് നാല് ക്യാംപില്‍ 1678, തിരുവന്‍വണ്ടൂരില്‍ എട്ട് ക്യാംപില്‍ 2074 പേരും കഴിയുന്നുണ്ട്. ഓഗസ്റ്റ് 17 നാണ് ഏറ്റുവും അധികം ആളുകള്‍ ക്യാംപില്‍ കഴിഞ്ഞിരുന്നത്. 114000 പേരായിരുന്നു അന്നുണ്ടായിരുന്നത്.
വീടുകളിലെ കിണര്‍ നിറഞ്ഞൊഴുകിയതോടെ കുടിവെള്ളത്തിനാണ് നെട്ടോട്ടം.പലയിടങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വീടിന്റെയും കിണറുകളുടെയും ശുചീകരണം നടക്കുന്നുണ്ടെങ്കിലും പൂര്‍ത്തിയായിട്ടില്ല. കിണറുകളില്‍ ചെളി നിറഞ്ഞത് ശുചീകരണത്തിന് താമസം നേരിടുന്നുണ്ട്. എന്നാല്‍ കിണറുകളും വീടുകളും പൂര്‍ണ്ണമായും മുങ്ങിയ സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി കിയോസ്‌കുകള്‍ സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചു തുടങ്ങി. നഗത്തിലെയും തൂലൂക്കിലെ താഴ്ന്ന പല പ്രദേശങ്ങളിലില്‍ നിന്നും ഇപ്പോഴും വെള്ളം വിട്ടൊഴിഞ്ഞിട്ടില്ല.
അത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ അവശ്യമരുന്നുകളും ഡോക്ടര്‍മാരുമായി സേവാഭാരതിയും വിവിധ സംഘടനകളും മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുഖേന ക്യാംപുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ഒ.പി. വിഭാഗവും പി.എച്ച്.സികളില്‍ സജ്ജമാക്കിയിട്ടുണ്ട്.
എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയ്‌ക്കെതിരെയുള്ള മരുന്നുകളും വളംകടിക്കുള്ള മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്.എന്നാല്‍ മഴക്ക് ശമനമായതോടെ ജനജീവിതം പതുക്കെ മടങ്ങി വരാന്‍ തുടങ്ങിയിട്ടുണ്ട്. നദികളിലെയും മറ്റും ജലനിരപ്പു താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ക്യാംപ് അവസാനിച്ചതിന് ശേഷം മാത്രമേ അധ്യയനം ആരംഭിക്കൂ. ക്യാംപ് അവസാനിക്കുന്ന ദിവസം സര്‍ക്കാര്‍ അനുവദിച്ച കിറ്റും ലഭ്യമാക്കും.
ക്യാംപില്‍ കഴിയാത്തവര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ വില്ലേജ് ഓഫീസില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും സഹസീര്‍ദാര്‍ അറിയിച്ചു.ഇപ്പോള്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്ന ഫോമുകള്‍ ഔദ്യോഗികമല്ല. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago