നഗരസഭാ കൗണ്‍സിലില്‍ ഓവര്‍സിയര്‍ നിയമനത്തെച്ചൊല്ലി തര്‍ക്കം
തിരൂര്‍: കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് തിരൂര്‍ നഗരസഭ കാര്യാലയത്തില്‍ ഓവര്‍സിയര്‍ നിയമനം നടത്തിയെന്നാരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയും യഥാസമയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിക്കാതെയും ചെയര്‍മാന്‍ നിയമനത്തിന് മുന്‍കൂര്‍ അനുമതി നല്‍കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
കഴിഞ്ഞ മാസം 17ന് നിയമനം നടത്തിയ നഗരസഭ ഈ മാസം ഏഴിനാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രേഖാമൂലം അറിയിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടണ്ടിക്കാട്ടി. അടിയന്തര സാഹചര്യത്തില്‍ മാത്രം മൂന്‍കൂര്‍ അനുമതി നല്‍കാനുള്ള പ്രത്യേക അധികാരം ചെയര്‍മാന്‍ ദുര്‍വിനിയോഗം ചെയ്‌തെന്നും അംഗങ്ങള്‍ ആരോപിച്ചു.
താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കണമെന്ന് മെയ് 27ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും തിരൂര്‍ നഗരസഭ ഇതു കണക്കിലെടുക്കാതെയാണ് ഒഴിവുള്ള മൂന്ന് ഓവര്‍സിയര്‍ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തിയത്.
മാധ്യമങ്ങളില്‍ പരസ്യപ്പെടുത്താതെയായിരുന്നു നിയമനമെന്നു പ്രതിപക്ഷാംഗമായ സി.എം അലിഹാജി പറഞ്ഞു. ചെയര്‍മാന്റെ നടപടിക്കെതിരേ മുഴുവന്‍ പ്രതിപക്ഷ അംഗങ്ങളും വിയോജിപ്പും രേഖപ്പെടുത്തി. എന്നാല്‍ പദ്ധതി പൂര്‍ത്തീകരണ കാലയളവായതിനാലാണ് അടിയന്തരമായി നിയമനം നടത്താന്‍ മുന്‍കൂര്‍ അനുമതി നല്‍കിയതെന്ന് ചെയര്‍മാന്‍ അഡ്വ: എസ് ഗിരീഷ് മറുപടി നല്‍കി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും കരാര്‍ ജീവനക്കാരെ അനുവദിച്ചു കിട്ടുന്നതില്‍ കാലതാമസമുണ്ടാകുമെന്നതിനാലാണ് അടിയന്തരമായി നിയമനത്തിന് നിര്‍ദേശം നല്‍കിയത്.
മുന്‍കാലങ്ങളിലും ചെയര്‍മാന്‍ മുന്‍കൂര്‍ അനുമതി നല്‍കി നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെണ്ടന്നും അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ നിയമനത്തിന് നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ പല തവണ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ യോഗത്തില്‍ വാഗ്വാദമുവുണ്ടണ്ടായി. ജില്ലാ പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റിയ്ക്ക് പ്ലാന്‍ ഫണ്ടണ്ടില്‍ നിന്ന് നല്‍കിയ അഞ്ച് ലക്ഷം രൂപ വകമാറ്റി ചെലവഴിച്ചതിലും പ്രതിഷേധമുയര്‍ന്നു.
ഇതിനു പുറമേ പയ്യനങ്ങാടിയില്‍ സ്വകാര്യ മോട്ടോര്‍ വാഹന ഷോറൂമില്‍ നിന്നും പെട്രോള്‍ പമ്പില്‍ നിന്നും മാലിന്യം പുറത്തേക്കൊഴുകി കുടിവെള്ള സ്രോതസുകള്‍ മലിനീകരിക്കപ്പെട്ട് കുടിവെള്ളം മുടങ്ങിയ കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."