കാഞ്ഞിരവേലി തൂക്കുപാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തം
കോതമംഗലം: മലവെള്ളപാച്ചിലില്‍ തകര്‍ന്ന കാഞ്ഞിരവേലി തൂക്കുപാലം പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തം നേര്യമംഗലം പാലത്തിന് സമീപത്തായി അധിവസിക്കുന്ന കാഞ്ഞിരവേലിക്കാരെ നേര്യമംഗലവുമായി ബന്ധിപ്പിക്കുന്ന പെരിയാര്‍ പുഴയിലെ പാലമാണ് മലവെള്ളപാച്ചിലില്‍ പൂര്‍ണ്ണമായും തകര്‍ന്നത്.
അടിമാലി മുതല്‍ ഇരുമ്പുപാലം, വാളറ, തുടങ്ങി പ്രദേശങ്ങളില്‍ നിന്ന് ഒഴുകി വരുന്ന പെരിയാറിന്റെ ഈ കൈവഴി എല്ലാ രൗദ്രഭാവവും പുറത്തെടുത്തതോടെ തകര്‍ന്നത് കാഞ്ഞിരവേലിക്കാരെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണ്. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പാലത്തിന്റെ ഒരു വശത്തെ കെട്ട് പൂര്‍ണമായും പുഴ കവര്‍ന്നതോടെ കാല്‍ നട പോലും സാധ്യമല്ലാത്ത വിധം ഒരു പ്രദേശം ഒറ്റപ്പെടുകയായിരുന്നു.
മുളയും, അടയ്ക്കാ മരവും ഉപയോഗിച്ച് താത്ക്കാലിക സംവിധാനമൊരുക്കിയാണിപ്പോള്‍ ഇവര്‍ മറുകര കടക്കുന്നത്. കാഞ്ഞിരവേലിയേയും കവളങ്ങാട് പഞ്ചായത്തിലെ മണിയന്‍പ്പാറയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തുക്കു പാലം പുഴഗതി മാറി ഒഴുകിയതോടെ തകര്‍ന്ന് പോവുകയായിരുന്നു. പാലത്തിന്റെ ഏതാനും ചില ഭാഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കാഞ്ഞിരവേലിക്കാര്‍ക്ക് ഇടുക്കിയിലേക്ക് എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ വേണ്ടി നിര്‍മിച്ചതാണി പാലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."