HOME
DETAILS
MAL
നവകേരള സൃഷ്ടിക്കായി ചിത്രകാരന്മാര് കൈകോര്‍ക്കുന്നു
backup
August 28 2018 | 05:08 AM
കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിനെ പുനസൃഷ്ടിക്കുന്നതിനായി ചിത്രകാരന്മാര് കൈകോര്‍ക്കുന്നു. കലാകാര്‍ കേരളവും കേരള ലളിതകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'കാലവര്‍ഷം 2018 കലാവര്‍ഷം' തല്‍സമയ ചിത്ര രചനയ്ക്കും വില്പനയ്ക്കും എറണാകുളം ദര്‍ബാര്‍ ഹാളില്‍ തുടക്കമായി.
ആയിരം ചിത്രങ്ങള്‍ തല്‍സമയം വരച്ച് അവ വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കേരളലളിതകലാ അക്കദമി ചെയര്മാന് നേമം പുഷ്പരാജ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കലാകാരന്മാര്ക്ക് പുറമേ പ്രളയ ബാധിത സമൂഹവും പരിപാടിയുടെ ഭാഗമാകുന്നുണ്ട്. 30ന് സമാപിക്കും. ജോസഫ് എം വര്‍ഗീസ്, ബിന്ധി രാജഗോപാല്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."