HOME
DETAILS

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് , 2225 പേര്‍ക്ക് ഭേദമായി, ഉറവിടമറിയാത്തത് 197 കേസുകള്‍

  
backup
August 29 2020 | 12:08 PM

covid-case-update-kerala


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം, തൃശൂര്‍, ജില്ലകളില്‍  ഇരുനൂറിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 2225 പേര്‍ക്ക് ഭേദമായി. 6 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലം സ്ഥിരീകരിച്ചത്.


തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 234 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 225 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 139 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 75 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

6 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 20ന് മരണമടഞ്ഞ കാസര്‍കോഡ് ഉദിനൂര്‍ സ്വദേശി വിജയകുമാര്‍ (55), ആഗസ്റ്റ് 21ന് മരണമടഞ്ഞ വയനാട് വാളാട് സ്വദേശി അബ്ദുള്ള (70), കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശി കെ.എം. ഷാഹുല്‍ ഹമീദ് (69), ആഗസ്റ്റ് 26ന് മരണമടഞ്ഞ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിനി ഇയ്യാതുട്ടി (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി ആഷിക് (39), കൊല്ലം സ്വദേശി അനീഷ് (30) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 280 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 393 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 350 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 208 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 184 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 132 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2225 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 591 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 104 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 89 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 236 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 120 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 148 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 74 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 372 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 131 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 94 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 45 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,083 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,95,927 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,76,822 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,105 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,43,633 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,77,356 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), കൂത്താട്ടുകുളം (സബ് വാര്‍ഡ് 16, 17), മലയാറ്റൂര്‍ നിലേശ്വരം (സബ് വാര്‍ഡ് 15), പള്ളിപ്പുറം (സബ് വാര്‍ഡ് 10, 14), ശ്രിമൂലനഗരം (സബ് വാര്‍ഡ് 8), ആലപ്പുഴ ജില്ലയിലെ ചെറിയനാട് (സബ് വാര്‍ഡ് 10, 11), കഞ്ഞിക്കുഴി (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലിയെ ആലക്കോട് (സബ് വാര്‍ഡ് 5), മരിയപുരം (സബ് വാര്‍ഡ് 8, 9), തൃശൂര്‍ ജില്ലയിലെ അന്തിക്കാട് (12), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (2, 11), വയനാട് ജില്ലയിലെ മീനങ്ങാടി (സബ് വാര്‍ഡ് 10, 13, 14, 15), മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് (1, 19, 20, 21, 22, 23), കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ (14), പത്തനംതിട്ട ജില്ലയിലെ കുളനട (സബ് വാര്‍ഡ് 1, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

25 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തരൂര്‍ (5, 10, 15), കൊല്ലങ്കോട് (3), ചളവറ (11), കണ്ണമ്പ്ര (8), പട്ടിത്തറ (6), കോങ്ങാട് (2, 14), തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (4, 8, 12), വെമ്പായം (9, 21), കരകുളം (11), എളകമന്‍ (6), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 20), മുള്ളൂര്‍ക്കര (5, 10), നെന്മണിക്കര (5), മടക്കത്തറ (സബ് വാര്‍ഡ് 4), ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (8 (സബ് വാര്‍ഡ്), 9, 11 ), തണ്ണീര്‍മുക്കം (2), പതിയൂര്‍ (17), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (2), കൂവപ്പടി, പാമ്പാക്കുട (13), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (സബ് വാര്‍ഡ് 2, 3, 10), പ്രമാടം (18), വയനാട് ജില്ലയിലെ പനമരം (23), മലപ്പുറം ജില്ലയിലെ വാളാഞ്ചേരി മുന്‍സിപ്പാലിറ്റി (8, 13, 14, 20, 30), കൊല്ലം ജില്ലയിലെ പവിത്രേശ്വരം (4) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 589 ഹോട്ട് സ്പോട്ടുകളാണുള്ളത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ച് പൊലിസ്

Kerala
  •  2 months ago
No Image

ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം; തലസ്ഥാന ന​ഗരിയും ഇരുട്ടിൽ

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-21-10-2024

PSC/UPSC
  •  2 months ago
No Image

 സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി

Saudi-arabia
  •  2 months ago
No Image

ഇതോക്കെ സിമ്പിളല്ലേ; എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

Cricket
  •  2 months ago
No Image

തൊഴിലിടങ്ങളിലെ പരാതികള്‍, ആവലാതികള്‍ എന്നിവ അറിയിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഒമാന്‍

oman
  •  2 months ago
No Image

ദുബൈ അല്‍ വര്‍ഖയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡ് വികസന പദ്ധതിയുമായി ആര്‍ടിഎ

uae
  •  2 months ago
No Image

സംഘർഷം; ആലപ്പുഴയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 months ago
No Image

ഷാഫി പറമ്പിലിന്റെ ശൈലി മാറ്റാൻ നിർദേശവുമായി കോണ്‍ഗ്രസ് നേതൃത്വം; സ്വന്തം നിലയിലുള്ള പ്രചാരണം അവസാനിപ്പിക്കണം

Kerala
  •  2 months ago