സഊദിയിൽ ആശ്വാസമേകി പുതിയ വൈറസ് കേസുകൾ ആയിരത്തിൽ താഴെ, ഇന്ന് 1,038, രോഗമുക്തി, 27 മരണം, 987 പുതിയ രോഗ ബാധിതർ
റിയാദ്: സഊദിയിൽ ആശ്വാസമേകി പുതിയ വൈറസ് കേസുകളുടെ എണ്ണത്തിൽ കുത്തനെ കുറവ് രേഖപ്പെടുത്തി. സമീപ കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വെച്ച് ഏറ്റവും കുറവ് വൈറസ് ബാധയാണ് ശനിയാഴ്ച്ച രേഖപ്പെടുത്തിയത്. ആയിരത്തിൽ താഴെ മാത്രമാണ് ഇന്ന് കണ്ടെത്തിയ പുതിയ കേസുക. വൈറസ് ബാധ കേസുകൾ ഉയർന്നതിനു ശേഷം ആദ്യമായാണ് ഇന്ന് ആയിരത്തിനു താഴെ വൈറസ് ബാധ കണ്ടെത്തിയത്. അതോടൊപ്പം രോഗ മുക്തരുടെ എണ്ണം പുതിയ കേസുകളെക്കാൾ അധികമായി തന്നെ തുടരുന്നതും ഏറെ ആശ്വാസമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,038 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 രോഗികൾ മരണപ്പെടുകയും 987 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
#الصحة تعلن عن تسجيل (987) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (27) حالات وفيات رحمهم الله، وتسجيل (1038) حالة تعافي ليصبح إجمالي عدد الحالات المتعافية (288,441) حالة ولله الحمد. pic.twitter.com/p6x6KoQOHN
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) August 29, 2020
21,630 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,555 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,840 ആയും വൈറസ് ബാധിതർ 313,911 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1,038 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 288,441 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."