പ്രതിഷേധവുമായി ഗര്‍ഭിണികളും ബന്ധുക്കളും രംഗത്ത്
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഗൈനക്കോളജിസ്റ്റുകളുടെ അഭാവത്തില്‍ ്രപതിഷേധവുമായി ഗര്‍ഭിണികളും ബന്ധുക്കളും രംഗത്ത്.
ഇന്നലെ പുലര്‍ച്ചെ മൂന്നു മുതല്‍ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയവര്‍ക്കാണ് ഡോക്ടര്‍മാരുടെ കുറവുകാരണം പരിശോധന ലഭിക്കാതെ വന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടറെ കാണാനാവാത്ത ഗര്‍ഭിണികളും ബന്ധുക്കളും രംഗത്തെത്തിയത്. ഇത് ആശുപത്രി ജീവനക്കാരും ഡോക്ടറെ കാണാനെത്തിയവരും തമ്മില്‍ വാക് തര്‍ക്കത്തിനും കരണമായി.
ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഗൈനക്ക് ഒ.പി ഇവിടെ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരാണ് ആശുപത്രിയിലുള്ളത്. എന്നാല്‍ ഇന്നലെ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ഇന്നലത്തെ ടോക്കണ്‍ 110 ആയി നിജപ്പെടുത്തുകയായിരുന്നു.
ഇതോടെ ബാക്കിയുള്ളവര്‍ക്ക് ഡോക്ടറെ കാണാന്‍ പറ്റില്ലെന്ന അവസ്ഥയായി. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് ഇന്ന് ആശുപത്രിയിലെത്തിയവര്‍ക്ക് അടുത്ത ഒ.പി ദിവസം മുന്‍ഗണന നല്‍കാമെന്ന ഉറപ്പിന്‍മേലാണ് പ്രശ്‌നപരിഹാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."