തപാല്‍ ഉരുപ്പടികള്‍ ലഭിക്കുന്നില്ലെന്ന് പരാതി
പരപ്പനങ്ങാടി: ചെട്ടിപ്പടി പോസ്റ്റ് ഓഫിസ് വഴി മേല്വിലാസക്കാരന് തപാല്‍ ഉരുപ്പടികള്‍ ലഭിക്കുന്നില്ലെന്ന് പരാതി. ചെട്ടിപ്പടി പോസ്റ്റ് ഓഫിസില്‍ പോസ്റ്റ് മാസ്റ്ററെ കൂടാതെ ഒരു ഇ.ഡി പോസ്റ്റ്മാന് മാത്രമാണുള്ളത്.
ഇയാള്‍ക്ക് ഒരു ദിവസം കൊടുത്തുതീര്‍ക്കാന്‍ സാധിക്കാത്ത രീതിയിലാണ് ഇവിടെ ഉരുപ്പടികള്‍ എത്തുന്നത്. ഔദ്യോഗിക അറിയിപ്പുകളും ഇന്റര്‍വ്യൂ കാര്‍ഡുകളുമടക്കം മേല്വിലാസക്കാരന് ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ ഏറെ പ്രയാസപ്പെടുകയാണ്.നാലുമാസം മുമ്പ് പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ തിരൂര്‍ പോസ്റ്റല്‍ സൂപ്രണ്ടിന് ഇത് സംബന്ധിച്ച് ഭീമഹര്‍ജി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ചെട്ടിപ്പടി പോസ്റ്റ് ഓഫിസിലേക്ക് ഒരു ജീവനക്കാരനെ കൂടി നിയമിക്കാന്‍ ഉത്തരവുണ്ടായിരുന്നെങ്കിലും ഇതുവരെയും നിയമനം നടന്നിട്ടില്ല. ക്ഷേമപെന്‍ഷനുകളടക്കം ഇനിയും പോസ്റ്റ് ഓഫിസുകളില്‍ കൂടി വിതരണം ചെയ്യാന്‍ തുടങ്ങിയാല്‍ ശാരീരിക അവശത അനുഭവിക്കുന്ന ഗുണഭോക്താക്കളടക്കം ഏറെ പ്രയാസത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."