ഇസ്രയേലിന് മേലുള്ള വിലക്ക് എടുത്ത് കളഞ്ഞ് യു.എ.ഇ, പിന്‍വലിച്ചത് 1972 മുതല്‍ നിലവിലുള്ള ബഹിഷ്‌കരണം
അബുദാബി: ബന്ധം പുനഃസ്ഥാപിച്ചതോടെ ഇസ്‌റാഈലുമായി ബഹിഷ്‌കരണം പ്രഖ്യാപിച്ച നിയമം യുഎഇ റദ്ദാക്കി.ഫലസ്‌തീൻ രാജ്യത്തിന് അനുകൂലമായി ഇസ്‌റാഈലിനെ അകറ്റി നിർത്തുന്നതിനായി 1972 ൽ കൈകൊണ്ട ഇസ്‌റാഈൽ ബഹിഷ്ക്കരണ നിയമമാണ് മരവിപ്പിച്ചത്. ഇസ്‌റാഈൽ ബഹിഷ്‌കരണവും ഇതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച 1972 ലെ ഫെഡറല്‍ നിയമം റദ്ദാക്കി യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ മറ്റു രാജ്യങ്ങളെ പോലെ തന്നെ ഇസ്‌റാഈലി ഉല്‍പന്നങ്ങളും ചരക്കുകളും യുഎഇയിൽ പ്രവേശിപ്പിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും കച്ചവടം ചെയ്യാനും ഇസ്‌റാഈൽ സ്ഥാപനങ്ങളുമായും വ്യക്തികളുമായും കരാറുകളിൽ ഏർപ്പെട്ട് ബിസിനസ് ആരംഭിക്കാനും കഴിയും.
#KhalifaBinZayed issues a decree to abolish the #Israel Boycott Law#WamNews
— WAM English (@WAMNEWS_ENG) August 29, 2020
Read More: https://t.co/X18vGssI7Z pic.twitter.com/jHaGzPEIlO
ഇസ്‌റാഈലുമായി നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ നിയമം മരവിപ്പിച്ചത്. ബഹിഷ്‌കരണ നിയമം റദ്ദാക്കിയ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്‌റാഈലിൽ താമസിക്കുന്ന വ്യക്തികളുമായോ മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഇസ്‌റാഈൽ പൗരന്മാരുമായോ സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റു ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനും കരാറുകള്‍ ഒപ്പുവെക്കാന്‍ സാധിക്കും.
The UAE-Israel peace accord was widely welcomed in the US and around the world. And then there were the critics: Iran, Turkey, Qatar, Hamas, Hezbollah and others. Their rants say something about what kind of world they want to see.
— UAE Embassy US (@UAEEmbassyUS) August 27, 2020
അതേസമയം, നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനു പിറകെ ഇസ്‌റാഈലിൽ നിന്നുള്ള ആദ്യ വാണിജ്യ വിമാനം തിങ്കളാഴ്ച്ച അബുദാബിയിലെത്തും. ടെല്‍അവീവില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ സര്‍വീസിന് ഇസ്‌റാഈലി വിമാന കമ്പനിയായ ഇൽആല്‍ ഒരുക്കങ്ങള്‍ തുടങ്ങുകയും സമയക്രമീകരണം ഷെഡ്യൂൾ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇസ്‌റാഈൽ നയതന്ത്ര പ്രതിനിധികളും യുഎഇ ഇസ്‌റാഈൽ കരാറുകൾക്ക് ചുക്കാൻ പിടിച്ച ഏതാനും അമേരിക്കൻ ഉദ്യോഗസ്ഥരുമായിരിക്കും ആദ്യ വിമാനത്തിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, യുഎഇ യുടെ ഇസ്‌റാഈൽ സഹകരണ കരാറിനെതിരെ അൽഖാഇദ രംഗത്തെത്തിയതായും യുഎഇ നടപടിക്കെതിരെ ഭീഷണി ഉയർത്തിയതായും റിപ്പോർട്ടുകളുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."