ബി.ജെ.പിയും സി.പി.എമ്മും കൂട്ടുകക്ഷികള്‍: ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ബി.ജെ.പിയും സി.പി.എമ്മും കേസ് വഴിതിരിച്ചുവിടാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ശത്രുക്കളെപ്പോലെ പെരുമാറുകയാണെങ്കിലും സി.പി.എമ്മും ബി.ജെ.പിയും ആവശ്യമുള്ളപ്പോഴൊക്കെ കൂട്ടുകക്ഷികളാണ്. സത്യം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. മന്ത്രി ബാലന് തനിക്കെതിരെ കേസ് എടുക്കുമെന്നാണ് പറയുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ കേസെടുക്കുമെങ്കില്‍ കുറഞ്ഞത് രണ്ടായിരംകേസെങ്കിലും എടുക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
പി.എസ്.സി സ്വയം കോടതിയാകാന്‍ ശ്രമിക്കരുത്. രാജാവിനെക്കാല് വലിയ രാജഭക്തിയാണ് പി.എസ്.സി ചെയര്മാന് കാണിക്കുന്നത്.
മാഹി പാലത്തിലെ അഴിമതി സംബന്ധിച്ച് സെന്‍ട്രല്‍ വിജിലനന്‍സ് കമ്മിഷന് പരാതി നല്‍കും. കോഴിക്കോട് വനിതാ മാള്‍ പൂട്ടിയ നിലയിലാണ്. അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം.
സര്‍ക്കാരിനെതിരായ തുടര്‍സമരങ്ങള്‍ സംബന്ധിച്ചും കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെതിരായ നടപടി സംബന്ധിച്ചു സെപ്റ്റംബര്‍ മൂന്നിനു ചേരുന്ന യു.ഡി.എഫ് തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."