പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
എടപ്പാള്‍: പൊന്നാനി എ.വി ഹൈസ്‌കൂളിന് സമീപം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്താനുള്ള ശ്രമത്തനിടയില്‍ ഒരാള്‍ പിടിയില്‍. പൊന്നാനി മീന്‍ തെരുവ് സ്വദേശി മദറിന്റെ വീട്ടില്‍ മുജീബിനെയാണ് പൊന്നാനി എസ്.ഐ ശശീന്ദ്രന്‍ മേലയിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
കഞ്ചാവ് വില്‍പന കേസിന് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള സെസ്ഷനും ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. കുറഞ്ഞ അളവിലുള്ള കഞ്ചാവ് കൈവശം വച്ച കേസില്‍ ഒരണ്ടാള്‍ ജാമ്യത്തില്‍ കോടതി ജാമ്യം അനുവദിക്കുമെന്നതിനാല്‍ കഞ്ചാവ് വില്‍പനക്കാര്‍ കഞ്ചാവ് വിവിധ സ്ഥലങ്ങളിയായി സൂക്ഷിച്ച് ആവശ്യാനുസരണം എടുത്തു വില്‍പന നടത്തുകയാണ് ചെയ്യുന്നത്.
ഇതു കഞ്ചാവ് കേസില്‍ കര്‍ശന നിലപാടെടുക്കാന്‍ പൊലിസിന് തടസ്സമാകുന്നു. ഒരു മാസത്തിനിടയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം ചെയ്ത കേസില്‍ പിടിയിലാകുന്ന രണ്ടണ്ടാമത്തെ ആളാണ് മുജീബ്. ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തുന്ന കൂടുതല്‍ ആളുകളെ കുറിച്ച് പൊലിസിന് വിവരം ലഭിച്ചതായും കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."