വിദ്യാഭ്യാസ രംഗത്തെ മുസ്ലിംകളുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് സമസ്തയുടേത്: ആലിക്കുട്ടി മുസ്ലിയാര്
മണ്ണാര്‍ക്കാട് : വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്ന മുസ്ലിം ജനസാമാന്യത്തെ മുഖ്യധാരയിലെത്തിക്കുന്നതില്‍ സമസ്തയുടെ വിദ്യാഭ്യാസ പദ്ധതികള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. ആത്മീയവും ഭൗതികവുമായ വിദ്യാഭ്യാസങ്ങള്‍ക്ക് സമസ്തയുടെ വിദ്യാഭ്യാസ വിഭാഗം തുല്യപരിഗണനയാണ് നല്കിപ്പോരുന്നത്. ഇതിന്റെ ഫലമായാണ് മത്സരപരീക്ഷകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമെല്ലാം മുസ്ലീംകള്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്ത പൊതുപരീക്ഷയുടെ പേപ്പര്‍ വാല്യേഷന്‍ ക്യാംപ് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആലിക്കുട്ടി മുസ്ലിയാര്. പൊതുപരീക്ഷയുടെ ഉത്തരപേപ്പറുകള്‍ ഒമ്പതു കേന്ദ്രങ്ങളിലായാണ് പരിശോധന നടക്കുന്നത്. പാലക്കാട് ജില്ലയിലെ ക്യാംപ് മണ്ണാര്‍ക്കാട് നജാത്ത് ഹയര്‍സെക്കന്ററി സ്കൂളിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഏഴാംതരത്തിലെ ദുറൂസില്‍ ഇഹ്സാന്‍ പേപ്പറാണ് മണ്ണാര്‍ക്കാട് കേന്ദ്രത്തില്‍ പരിശോധിക്കുന്നത്. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കുപുറമെ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആന്തമാന്‍, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, മലേഷ്യ തുടങ്ങിയ കേന്ദ്രങ്ങളിലെ പേപ്പറുകളും നജാത്തിലെ ക്യാംപില്‍ പരിശോധിക്കുന്നുണ്ട്. 167 അധ്യാപകര്‍, ഒരു സൂപ്രണ്ട്, മൂന്നു സൂപ്പര്‍വൈസര്‍മാര്‍, രണ്ട് ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനാ ക്യാംപ് നിയന്ത്രിക്കുന്നത്. 83545 പേപ്പറുകളാണ് പരിശോധിക്കാനുള്ളത്. ക്യാംപ് നാലുദിവസം കൂടി തുടരും. സി.പി ബാപ്പുമുസ്ലിയാര്‍ അധ്യക്ഷനായി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം സ്വാഗതം പറഞ്ഞു. കെ.കെ അബ്ദുല്‍ഖാദര്‍ മൗലവി നിര്‍ദേശങ്ങള്‍ നല്കി. റസാഖ് ഫൈസി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."