കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി മൂവര്‍ സംഘം
കൊടുങ്ങല്ലൂര്‍: കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണവുമായി സൈക്കിളില്‍ കേരളം ചുറ്റാന്‍ മൂവര്‍ സംഘം. മലപ്പുറം മുറയൂര്‍ സ്വദേശി ബാസില്‍ പൂക്കോടന്‍, തൃശൂര്‍ മുരിയാം തോട് സ്വദേശി ആഷിഖ് വോള്‍ഗ, കോഴിക്കോട് സ്വദേശി ഇര്‍ഷാദ് മരക്കാര്‍ എന്നിവരാണ് സൈക്കിള്‍ സവാരിയിലൂടെ തങ്ങളുടെ നിലപാട് കേരളത്തെ അറിയിക്കുന്നത്.
ഈ മാസം 19ന് കോഴിക്കോട് എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് സമീപത്ത് നിന്ന് ആരംഭിച്ച് ഇതികം തന്നെ 630 കി.മീറ്റര്‍ ദൂരം സഞ്ചരിച്ച യാത്ര കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ എത്തിച്ചേര്‍ന്നു.
പകല്‍ സൈക്കിളില്‍ യാത്ര തുടരുന്ന സംഘം രാത്രിയില്‍ റോഡരികില്‍ ടെന്റ്് കെട്ടിയാണ് വിശ്രമിക്കുന്നത്. തീരദേശം വഴി സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തുകയും തുടര്‍ന്ന് കോഴിക്കോട് തിരിച്ചെത്തുകയുമാണ് ഇവരുടെ ലക്ഷ്യം. ഇതിന് മുന്‍പ് ഇവരുടെ നേതൃത്വത്തില്‍ ലോകസമാധാന സന്ദേശവുമായി കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക,ഗുജറാത്ത്, രാജസ്ഥാന് ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങള്‍ സൈക്കിളില്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ അയല്‍ രാജ്യമായ നേപ്പാളിലും ഇവര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."