HOME
DETAILS
MAL
സ്വീഡനില്‍ കലാപമുണ്ടാക്കാന്‍ ശ്രമം; തീവ്രവലതുപക്ഷ നേതാവ് അറസ്റ്റില്‍
backup
August 29 2020 | 19:08 PM
സ്റ്റോക്ഹോം: മുസ്ലിംവിരുദ്ധനായ രാഷ്ട്രീയ നേതാവിനെ ഖുര്‍ആന്‍ കത്തിക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൊലിസ് തടഞ്ഞെന്നാരോപിച്ച് സ്വീഡനില്‍ കലാപം. അക്രമത്തില്‍ നിരവധി പൊലിസ് ഓഫിസര്‍മാര്‍ക്ക് പരുക്കേറ്റു. ഇതോടനുബന്ധിച്ച് 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രക്ഷോഭകര്‍ പൊലിസിനു നേരെ കല്ലെറിയുകയും മാല്‍മോയിലെ റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. കഴിഞ്ഞദിവസമാണ് ഇസ്ലാം വിരുദ്ധര്‍ ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ചതെന്ന് പൊലിസ് വക്താവ് റിക്കാര്‍ഡ് ലന്റ്ക്വിസ്റ്റ് പറഞ്ഞു. തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധ നേതാവായ റാസ്മസ് പാലുഡനെയാണ് മതവിരുദ്ധ വികാരം ഇളക്കിവിടാനെത്തുന്നതിനിടെ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഇയാള്‍ ഖുര്‍ആന്‍ കത്തിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."